ചെന്നൈ: ഇളയ ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം സര്‍ക്കാര്‍ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇതിനിടയിലാണ് സിനിമയിലെ ചില രംഗങ്ങള്‍ എഐഎഡിഎംകെ ഇടപെട്ട് മാറ്റിയത്. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍. സോഷ്യല്‍ മീഡിയകളിലും ചര്‍ച്ച ഇത് തന്നെ. എഐഎഡിഎംകെ സര്‍ക്കാര്‍ വിതരണം ചെയ്ത സാധനങ്ങള്‍ തല്ലിപ്പൊട്ടിച്ചും, തീവെച്ച് നശിപ്പിച്ചുമാണ് ആരാധകര്‍ പ്രതിഷേധിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.
Compilation of many such videos of burning and breaking freebies of TN government by Vijay Fans. Don’t miss any of these mischievous activities. Funny to watch but very sad to see my state is filled with fools to be influenced by actors with vested interests. #Sarkar pic.twitter.com/XROWKJWju4
— Saiganesh (@im_saiganesh) November 9, 2018
സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം സിനിമയില്‍ ഉണ്ടായിരുന്നു. ഇതാണ് എഐഎഡിഎംകെ സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഇത് സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചതാണെന്നാണ് എഐഎഡിഎംകെ ആരോപിക്കുന്നത്. തമിഴ്നാട് സര്‍ക്കാരിന്റെയും എഐഎഡിഎംകെ പ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമായതോടെയാണ് വിവാദരംഗങ്ങള്‍ നീക്കം ചെയ്യാന്‍ ചിത്ത്രതിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.ചിത്രത്തിന്റെ സംവിധായകന്‍ മുരുഗദോസിന്റെ വീട്ടില്‍ അര്‍ധരാത്രി പൊലീസ് എത്തിയതും വന്‍ വിവാദമായിരുന്നു.
ടെലിവിഷന്‍, മിക്സി, ഗ്രൈന്‍ഡര്‍ , ലാപ്ടോപ്പ് എന്നിവ അടക്കമുളള ഉപകരണങ്ങളാണ് വിജയ് ആരാധകര്‍ നശിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത സാധനങ്ങളാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്. ഒരാള്‍ വീടിന് അകത്തുവെച്ച് ടിവി തീയിട്ട് നശിപ്പിക്കുന്ന വീഡിയോ വരെ ഇക്കൂട്ടത്തിലുണ്ട്.
பிஞ்சு குழந்தைகள் மனதில் நஞ்சை விதைக்கிறார்கள் விஜய் ரசிகர்கள். எம்.ஜி.ஆர் போல ஒரு ஆபத்தான அரசியல் சக்தியாக விஜய் மாறுகிறார். கோட்பாடுகளில் இருந்து விலகி கவர்ச்சி அரசியலுக்கு தான் விஜய் இழுத்துகொண்டு செல்கிறார். pic.twitter.com/MnTswIBt8x
— masilan (@masilan) November 9, 2018