കോട്ടയം: നിത്യോപക സാധനങ്ങളുടെ അനിയന്ത്രിത വില കയറ്റത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ കോട്ടയം കളക്ട്രേറ്റിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി വി.പി ബോബിൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷറഫ് പറപ്പള്ളി ,സോജോ തോമസ് ,സി. വിജയകുമാർ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോജൻ മാത്യു ,പി.എച്ച് ഹാരിസ് മോൻ ,സെലസ്റ്റിൻ സേവ്യർ ,കെ.സി ആർ തമ്പി ,ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായ ജെ. ജോബിൻസൺ ,ജോഷി മാത്യു, അനുപ് പ്രാപ്പുഴ , ബിജു ആർ , അജേഷ് പി.വി , ടി.പി.ഗംഗാദേവി പി.എൻ ചന്ദ്രബാബു, സജിമോൻ സി . എബ്രഹാം , പ്രദീഷ് കുമാർ കെ.സി, ബിജുമോൻ പി.ബി , ബിജു ,രാജേഷ് വി.ജി , അരവിന്ദാഷൻ ,ബിന്ദു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.