ലണ്ടന്‍: ലോകമെങ്ങും ആരാധകരുള്ള മലായാളി താരമായ ലിസ ഹൈഡന്റെ പ്രസവവും ആഘോഷമാക്കി മാധ്യമങ്ങള്‍. ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലെ റോയല്‍ സ്യുട്ടില്‍ നിന്നും ഭര്‍ത്താവ് ദിനോ ലാല്‍വാനിക്കൊപ്പം എത്തി ഫോട്ടോയെടുത്താണ് ആരാധകര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
ലിസ ഹൈഡന്‍ ഇന്‍സ്റ്റഗ്രാം വഴി പുറത്തു വിട്ട ചിത്രമാണ് ലോകമെങ്ങും മാധ്യമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതും. മലയാളിയായ അച്ഛന് ഓസ്ട്രേലിയക്കാരിയായ അമ്മയില്‍ ചെന്നൈയില്‍ ജനിച്ച ലിസ ആസ്‌ട്രേലിയയിലാണ് വളര്‍ന്നത്.
പിന്നീട് പഠന സമയത്തു അമേരിക്കയിലും ശേഷം ക്യാമറക്കു മുന്നിലാണ് ജീവിതം എന്ന് കണ്ടെത്തിയപ്പോള്‍ മുംബൈയിലും കഴിഞ്ഞ ലിസ ജീവിത പങ്കാളിയെ കണ്ടെത്തിയത് ബ്രിട്ടനില്‍ നിന്നുമാണ്. പാക്കിസ്ഥാന്‍ വംശജനും ബ്രിട്ടീഷ് മള്‍ട്ടി മില്യണ്‍ ബിസിനസുകാരനുമായ ദിനോ ലാല്‍വാനിയെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ലിസ വിവാഹം ചെയ്യുന്നത്.
തുടര്‍ന്നു വിവാഹ ജീവിതത്തെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി വിവരം പങ്കു വച്ചിരുന്ന ലിസ, വിവാഹം ഒരാളുടെ ജീവിതത്തെ കാര്യമായി മാറ്റുന്നില്ല, എന്നാല്‍ അമ്മയാകുന്നതു ജീവിതം പാടെ മാറ്റി മറയ്ക്കും എന്ന് പറഞ്ഞത് ഗ്ലോസി മാഗസിനുകളും മറ്റും ആഘോഷിച്ചിരുന്നു. നിറവയറുമായി ബിക്കിനി വേഷത്തില്‍ എല്ലേ എന്ന ഫാഷന്‍ മാഗസിന്റെ കവര്‍ ഗേള്‍ ആയി പ്രത്യക്ഷപ്പെടാനും ഈ മുപ്പതുകാരി ധൈര്യം കാട്ടി. പ്രസവത്തിനു മുന്‍പ് കൊട്വാവാലില്‍ അവധിക്കാലം ചെലവിടാന്‍ പോയപ്പോള്‍ ഫാഷന്‍ മാഗസിന് വേണ്ടി ബാത്ത് ടബ്ബില്‍ നിറവയര്‍ പ്രദര്‍ശനം നടത്തി കുളി സീനും ലിസ നടത്തിയിരുന്നു
വിവാഹത്തിന് മുന്‍പ് ലാല്‍വാനിയുമായി യാത്ര ചെയ്യുമ്പോള്‍ പരസ്യമായി ചുംബനം ചെയ്യുന്ന ചിത്രം ഇന്‍സ്റ്റാഗ്രാം വഴി പുറത്തു വിട്ടാണ് ലിസ തന്റെ വിവാഹ വിളംബരം നടത്തിയത്. സോഷ്യല്‍ മീഡിയ ഏറെ ആവേശത്തോടെയാണ് അന്നത് ഏറ്റെടുത്ത്. അതുപോലെ തന്നെ യാത്രക്കുള്ള ഇടവേളയില്‍ തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന വിവരംവും ലിസ പുറം ലോകത്തെ അറിയിച്ചതും. ജീവിതത്തിന്റെ ഓരോ മനോഹര നിമിഷവും സോഷ്യല്‍ മീഡിയ വഴി ആഘോഷമാക്കുന്ന പതിവ് തെറ്റിക്കാതെയാണ് ലിസ മകന്റെ പേരും ചിത്രത്തോടൊപ്പം വിളംബരം ചെയ്തിരിക്കുന്നത്, കുഞ്ഞു കണ്മണിക്ക് സാക് ലാല്‍വാനി എന്നാണ് പേരിട്ടിരിക്കുന്നതും.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലിസ ലണ്ടന്‍ ആശുപത്രിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞുമായി ആശുപത്രിക്കു വെളിയില്‍ എത്തി ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് കെയ്റ്റും വില്യമും ആരാധകരെ അഭിവാദ്യം ചെയ്ത അതെ രീതിയില്‍ തന്നെയാണ്. രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മയും ഒന്നിച്ച അയ് ദില്‍ ഹി മുഷ്‌കില്‍ എന്ന ചിത്രത്തിലാണ് ലിസ അവസാനമായി അഭിനയിച്ചത്. കൂടാതെ നിരവധി പ്രീമിയം ബ്രാന്‍ഡുകളുടെ അംബാസിഡര്‍ കൂടിയാണ് ലിസ.ന
തങ്ങളുടെ ബ്രാന്‍ഡിന് പറ്റിയ ഏറ്റവും ഇണങ്ങുന്ന മുഖം എന്ന മുഖവുരയോടെയാണ് കാള്‍സ് എഫ് ബക്കറര്‍ലിസയെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ്, പെര്‍ഫെക്റ്റ്, കോണ്‍ഫിഡന്റ് എന്ന വാക്കുകളില്‍ ലിസയെ കണ്ടെത്താന്‍ കഴിയും എന്നതാണ് ഈ സെലിബ്രിറ്റി വാച്ച് നിര്‍മ്മാതാക്കളെ ആകര്‍ഷിച്ച ഘടകങ്ങള്‍. അന്താരഷ്ട്ര ഫാഷന്‍ വേദികളില്‍ തിളങ്ങിയ ലിസയെ തേടി ആഗോള ബ്രാന്‍ഡുകള്‍ ഒന്നിന് പിന്നാലെ ഒന്നായി എത്തുക ആയിരുന്നു.
ഫാഷന്‍ മാഗസിനുകളുടെ കവര്‍ പേജുകളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന ലിസ കിട്ടിയ അവസരങ്ങള്‍ ഒന്ന് പോലും പാഴാക്കിയിരുന്നില്ല. ലിസ് ഹൈഡനെ പോലെ സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുത്തു ഭയപ്പെടാതെ മുന്നോട്ട് പോകുന്നവര്‍ക്ക് വേണ്ടിയാണു തങ്ങള്‍ വാച്ചുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് കാള്‍സ് എഫ് ബക്കറര്‍ പരസ്യ വാചകം തന്നെ.
മലയാളിയായ അച്ഛന്‍ വെങ്കട്ടിനും ആസ്ട്രേലിയക്കാരി അമ്മ അന്നയ്ക്കും ഉണ്ടായ മകള്‍ ഒരിക്കലും താന്‍ ഒരു സെലിബ്രിറ്റി ഐക്കണ്‍ ആയി ലോകം എങ്ങും അറിയപ്പെടും എന്നറിയാതെയാണ് ജീവിതം ആരംഭിക്കുന്നത്. തുടക്കത്തില്‍ പഠന ചെലവിനായി സുഹൃത്തുക്കളുടെ പ്രേരണയില്‍ ആണ് ലിസ മോഡല്‍ രംഗത്ത് എത്തുന്നത്. അമേരിക്കന്‍ ജീവിതത്തിനിടയില്‍ യോഗയില്‍ ആകൃഷ്ടയായ ലിസ തന്റെ ജീവിതം ഒരു യോഗ ട്രെയിനര്‍ ആയി മാറിയേക്കും എന്ന ചിന്തയില്‍ ആണ് വിദ്യഭ്യാസ കാലം പിന്നിട്ടത്. എന്നാല്‍ രണ്ടു വര്‍ഷത്തിനകം ഇന്ത്യയില്‍ മടങ്ങി എത്തിയ ലിസിന്റെ ജീവിതം പാടെ മാറുക ആയിരുന്നു. സഹോദരി മല്ലിക ഇതിനകം തന്നെ ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് അറിയപ്പെട്ടു തുടങ്ങിയതാണ് ലിസിനും പ്രചോദനമായത്. മുംബൈയില്‍ എത്തിയ ഉടനെ കൈനിറയെ അവസരങ്ങളും ലഭിച്ചു.
ലാക്മെ, ഹ്യൂണ്ടായ് ഐ 20, പാന്റീന്‍ ഷാംപൂ, ഇന്‍ഡിഗോ നേഷന്‍ എന്നിവയുടെ ഒക്കെ വില്പന രംഗത്തു സഹായകമാകുന്നത്ലിസിന്റെ മുഖമാണ്. ഏറ്റവും പ്രശസ്തമായ ഫാഷന്‍ മാഗസിനുകളില്‍ എല്ലാം തന്നെ ലിസ് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതിനകം ആറു ബോളിവുഡ് ചിത്രങ്ങളില്‍ മികച്ച വേഷം ചെയ്ത ലിസിന്റെ രണ്ടു ചിത്രങ്ങള്‍ പണിപ്പുരയിലാണ്. രണ്ടു വര്‍ഷം മുന്‍പ് പുറത്തു വന്ന ക്വീന്‍ എന്ന ചിത്രത്തിലെ വിജയലക്ഷ്മിയുടെ കഥാപാത്രം ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച സഹ നടിയുടെ അംഗീകാരം നേടിയെടുക്കാനും ലിസിനെ സഹായിച്ചു.