കോട്ടയം: സംസ്ഥാനത്തെ വിവിധസര്‍ക്കാര്‍ വകുപ്പുകളിലെ എല്‍.ഡി ക്ളര്‍ക്ക് തസ്തികളിലേക്ക് പി.എസ്.സി റാങ്ക് പട്ടിക നിലവില്‍വന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നിയമനനടപടികള്‍ സ്വീകരിക്കാത്തത് ഉദ്യോഗാര്‍ഥികളെ വലക്കുന്നു. മാര്‍ച്ച് 31ന് നിലവില്‍വന്ന റാങ്ക് പട്ടികയിലെ നിയമനങ്ങളുടെ നടപടികളാണ് ഇനിയും ആരംഭിക്കാത്തത്. ഇതിനിടെ, പെന്‍ഷന്‍പ്രായം ഉയര്‍ത്താനും തസ്തികവെട്ടികുറക്കാനുമുള്ള സര്‍ക്കാര്‍ നീക്കം ഉദ്യോഗാര്‍ഥികള്‍ക്ക് ഇരട്ടപ്രഹരമാണ്.
ഒന്നരവര്‍ഷത്തോളം നീണ്ട പരീക്ഷാനടപടികള്‍ക്കൊടുവിലാണ് പി.എസ്.സി എല്‍.ഡി.സി റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചത്. 2012ല്‍ നിലവില്‍വന്ന റാങ്ക് പട്ടിക മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതിനത്തെുടര്‍ന്നാണ് പി.എസ്.സി പുതിയറാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍, പട്ടികയില്‍നിന്ന് കാര്യമായ നിയമനങ്ങള്‍ നടക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ പരാതിയുമായി രംഗത്തത്തെി. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 30വരെയുള്ള ഒഴിവുകളിലേക്ക് 2012ലെ പട്ടികയില്‍നിന്ന് നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈനിര്‍ദേശം വന്നിട്ടും പുതിയറാങ്ക് പട്ടിക പരിഗണിക്കാന്‍ പി.എസ്.സി തയാറായിട്ടില്ല. വിരലിലെണ്ണാവുന്ന ഒഴിവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ് പി.എസ്.സി നല്‍കുന്ന വിശദീകരണം. കോട്ടയം ജില്ലയില്‍ വിവിധവകുപ്പുകളിലായി 60ഓളം ഒഴിവുകള്‍ ഉണ്ടെങ്കിലും 13എണ്ണം മാത്രമാണ് ഇതുവരെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്.
സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് തസ്തിക വെട്ടിക്കുറക്കാനുള്ള ധനവകുപ്പിന്‍െറ നിര്‍ദേശം മൂലമാണെന്നും പറയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ 25ശതമാനം തസ്തിക വെട്ടിക്കുറക്കാനാണത്രേ ധനവകുപ്പിന്‍െറ നിര്‍ദേശം. ഇതുവഴി സംസ്ഥാനത്ത് 7500 ഓളം പേരെ ഒഴിവാക്കാനാകുമെന്നാണ് സര്‍ക്കാറിന്‍െറ കണക്കുകൂട്ടല്‍. ഇത് എല്‍.ഡി ക്ളര്‍ക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികളെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുക. പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനവും ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും. പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന ശമ്പളപരിഷ്കരണ റിപ്പോര്‍ട്ടിലെ നിര്‍ദേശമാണ് ഈനീക്കം ശക്തിപെടുത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. ഈസാഹചര്യത്തിലും നിയമനടപടികള്‍ ത്വരിതപ്പെടുത്താന്‍ പി.എസ്. സി തയാറാകാത്തത് ഉദ്യോഗാര്‍ഥികളെ വലക്കുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന് സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന പി.എസ്.സിയുടെ ചില നടപടികളും ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു. ഈവര്‍ഷം എല്‍.ഡി.സി പരീക്ഷക്കുള്ള പുതിയവിജ്ഞാപനം നടത്താന്‍ പി.എസ്.സി ഒരുങ്ങുന്നതും വിനയാകും. 2015ല്‍ നിലവില്‍വന്ന എല്‍.ഡി.സി റാങ്ക്പട്ടികയില്‍ 23,000ത്തോളം പേര്‍ ഇടംനേടിയിട്ടുണ്ട്. ഇതിനുപുറമേയാണ് അത്രയും തന്നെ വരുന്ന സംവരണവിഭാഗക്കാര്‍ക്കായുള്ള സപ്ളിമെന്‍റി ലിസ്റ്റുമുണ്ട്.