തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് പിടി തോമസ്എ എല്‍എ. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ചത്.
പിങ്ക് പോലിസും നൂറുകണക്കിന് നിരീക്ഷണ ക്യാമറകളുമുള്ള നഗരത്തിലാണ് സ്ത്രീസരസുരക്ഷയുടെ പേരില്‍ അധികാരമേറ്റെടുത്ത സര്‍ക്കാരിന് കീഴില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വാര്‍ത്തയറിഞ്ഞ് കേരളം ഞെട്ടിത്തെരിച്ച് നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമെന്ന് പോലും പറയാന്‍ പറ്റുന്ന കൈരളി ചാനല്‍ നടിയെ അധിക്ഷേപിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഉപേദശകനായ ജോണ്‍ ബ്രിട്ടാസ് മാപ്പ് പറഞ്ഞ് തലയൂരി. ഇരയുള്ള പക്ഷമാണെന്ന് പറയുന്നവര്‍ ഇതിലൂടെ ആരെയാണ് സഹായിക്കുന്നത്. മുഖ്യന്ത്രിയില്‍നിന്നും സമാനമായ പരാമര്‍ശമുണ്ടായി.’നടിയുടെ ഡ്രൈവറോ, നടിയുടെ നേരത്തേയുള്ള ഡ്രൈവറോ’ എന്ന പരാമര്‍ശം മുഖ്യമന്ത്രി നടത്തി ഇരയെ അധിക്ഷേപിച്ചു. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇത് ചെയ്തത്. കുറ്റവാളികളെ വെള്ളപൂശാനാണ് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും ശ്രമിച്ചത്.
നടിയെ അപകീര്‍ത്തിപ്പെടുത്താനും കുറ്റവാളികളെ വെള്ളപൂശാനും ശ്രമിച്ചതാണ്. ജോണ്‍ബ്രിട്ടാസ് പരസ്യമായി പറഞ്ഞിട്ടും മുഖ്യമന്ത്രി മാപ്പ് പറഞ്ഞില്ല. പെണ്‍കുട്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. അതിന് പകരം കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഈ സംഭവം നടന്നപ്പോള്‍ ജനാധിപത്യ മഹിളാ അസോസിയേഷനെ കണ്ടില്ല, ഡിവൈഎഫ്‌ഐയെ കണ്ടില്ല, ഒരു പൊളിറ്റ് ബ്യൂറോ അംഗം മാനഭംഗപ്പെട്ട നിലയിലാണ് അവര്‍ ഇതിനെ കണ്ടത് എന്ന് പിടി തോമസ് പറഞ്ഞു. ഈ പരാമര്‍ശം വന്നതോടെ ഭരണപക്ഷം ഭരണപക്ഷം ബഹളം വെച്ചു.
സ്ത്രീ രക്ഷയുടെ പ്രവാചകനെന്ന് പറയുന്ന വിഎസ് അച്യുതാനന്ദന്‍ സഭ ചേരുന്നതിന് മുമ്പെങ്കിലും നടിയെ വിളിച്ചതില്‍ സന്തോഷം. അങ്ങ് ഈ സഭയില്‍ മിണ്ടണം മഹാമുനേ. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ഗൂഢാലോചയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണോ മുന്‍ മുഖ്യമന്ത്രിയായ വിഎസ് എന്ന് വ്യക്തമാക്കണം.
സാംസ്‌കാരിക മന്ത്രി എകെ ബാലനും മുന്‍ മന്ത്രി ഗണേഷ് കുമാറും പറഞ്ഞ സിനിമയിലെ മാഫിയാ ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ നിലപാട് എന്താണ്. അതൊന്നും അന്വേഷിക്കേണ്ട എന്നല്ലേ മുഖ്യമന്ത്രി പറയുന്നത്. അങ്ങയുടെ ഭരണപാടവത്തെയും ഇരട്ടചങ്കിനെയും നിഷ്പ്രഭമാക്കുന്ന വിധത്തില്‍ ലങ്കാപുരിയെ ചുട്ടുകത്തിക്കും വിധം കേരളം ആളിക്കത്തും വിധം പ്രക്ഷോഭം ഉയരുമെന്നും പിടി തോമസ് പറഞ്ഞു.
ആരെങ്കിലും ഭാവനയില്‍ പറയുന്ന പ്രതിയെ പിടിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നു. തേങ്ങിക്കരയുന്ന ഇരയുടെ മുറിപാടില്‍ മുളക് പുരട്ടുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പ്രസ്താവന കോടതിയില്‍ പള്‍സറിന്റെ അഭിഭാഷകന്‍ ഉപയോഗപ്പെടുത്തി. കേന്ദ്ര ഏജന്‍സി വരുന്നത് തടയുന്നത് ഗൂഢാലോചനയുള്ളവരുടെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
പത്രം കണ്ടാണോ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടത്. മൊബൈല്‍ ഫോണ്‍ പോലും കണ്ടെത്തും മുമ്പാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ഇതെല്ലാം നാടകമാണെന്ന് എല്ലാവരും തിരിച്ചറിയും.
കിളിരൂര്‍, കവിയൂര്‍ വടക്കാഞ്ചേരി എന്നിങ്ങനെ ഏത് കേസ് വന്നാലും എന്തുകൊണ്ടാണ് സിപിഐഎഎം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. സ്ത്രീ സുരക്ഷയായിരുന്നില്ലേ നിങ്ങളുടെ ലക്ഷ്യം. ഒരു ഇര നീതിക്കുവേണ്ടി പേരാടുന്നപോള്‍, രാജ്യം മുഴുവന്‍ നീതിതേടുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് കേസ് അന്വേഷണത്തെ സ്വാധീനിക്കും വിധം പെരുമാറിയതെ ന്നും പിടി തോമസ് പറഞ്ഞു.