കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്ക് വിടണമെന്ന് പി.ടി തോമസ് എം.എല്‍.എ. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തുനല്‍കി.സംസ്ഥാന പോലീസ് അന്വേഷിക്കുന്നതുകൊണ്ട് വസ്തുതകള്‍ പുറത്തുവരുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. കേസിനു പിന്നിലുള്ള ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരുന്നതിനു കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് പിടി തോമസ് കത്തയച്ചിരിക്കുന്നത്. കേസ് വീണ്ടും പോലീസ് അന്വേഷിക്കുന്നത് വസ്തുതകൾ പുറത്ത് വരാൻ ഉപകരിക്കില്ലെന്ന് അദ്ദേഹം കത്തിൽ പറയുന്നു.
ഇതുവരെ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും തെളിവ് നശിപ്പിക്കാതിരിക്കാനുമാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കാത്തത്. എന്നാല്‍ പുറത്തു നില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വാധീനവും സൗകര്യങ്ങളും പ്രതികള്‍ക്ക് ജയിലില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി ടി തോമസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.കേസിലെ പ്രതികള്‍ക്ക് മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നതെന്നും കത്തിൽ പറയുന്നു.പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധന നടത്തിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇതിന് കൂടുതല്‍ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.പണമാവശ്യപ്പെട്ടും ഇത്രയുംകാലം താന്‍ വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്നും കാണിച്ച് നടിയെ ആക്രമിച്ച കേസില്‍ കാക്കനാട് സബ് ജയിലില്‍ തടവിലുള്ള മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ദിലീപിനയച്ച കത്ത് പുറത്ത് വന്നിരുന്നു.