
ന്യുഡല്‍ഹി :റിയോയില്‍ മെഡല്‍ പ്രതീക്ഷയില്ലെന്ന അഞ്ജുവിന്റെ പ്രസ്താവനയ്ക്കെതിരെ പി.ടി ഉഷ റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ നേടാന്‍ സാധ്യതയില്ലെന്ന അഞ്ജുവിന്റെ പ്രസ്താവന തെറ്റെന്ന് പിടി ഉഷ പ്രതികരിച്ചു. മെഡല്‍ സാധ്യത കൂടിയ ടീമാണ് ഇത്തവണത്തെ ഇന്ത്യന്‍ ഒളിംപിക് സംഘമെന്നും ഉഷ പറഞ്ഞു.
പ്രായം കൊണ്ട് വളര്‍ന്നെങ്കിലും അഞ്ജുവിന് ഇപ്പോഴും കുട്ടിത്തമാണെന്നും പിടി ഉഷ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്ന് അഞ്ജു ഇത്തരം പ്രസ്താവന നടത്തിയത് അപക്വമാണ്. തനിക്ക് താരങ്ങളെ പിന്തുണയക്കാന് മാത്രമാണ് ഇഷ്ടമെന്നും പിടി ഉഷ പറഞ്ഞു.
ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട അഞ്ജു തന്നെ ഇത്തരം പ്രസ്താവന നടത്തിയത് താരങ്ങളുടെ ആത്മവിശ്വാസം കെടുത്തും. ഷൂട്ടിങ്ങിലും റെസ്ലിങിലും താരങ്ങള്‍ ഒളിംപിക് മെഡല്‍ നേടിയിട്ടുള്ളവരാണ്. അത്ലറ്റിക്സിലും ഇത്തവണ മികച്ച പ്രകടനം കാഴ്ച്ചവെക്കും.പിടി ഉഷ പറഞ്ഞു.
ഫൈനലിലും എത്താനാകുന്നത് തന്നെ മികച്ച കാര്യമാണെന്നത് അഞ്ജു ഓര്‍ക്കണം. റിയോയിലില് നിന്ന് മെഡലുമായി തിരിച്ചെത്താന്‍ പറ്റിയ ഏറ്റവും മികച്ച താരങ്ങള്‍ അടങ്ങിയതാണ് ഇത്തവണത്തെ ഒളിംപിക്സ് ടീം. ട്വിന്റു ലൂക്ക അടക്കം മലയാളി താരങ്ങളിലും മികച്ച പ്രതീക്ഷയുണ്ടെന്നും ഉഷ പറഞ്ഞു.റിയോ ഒളിമ്പിക്സിസിലെ അതല്റ്റിക്സില്‍ ഇന്ത്യ മെഡല്‍ നേടാനുള്ള സാധ്യതയില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയില്‍ അത്ലറ്റിക് ടീം നടത്തുന്ന പ്രകടനം വിദേശരാജ്യങ്ങളില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ താരങ്ങള്‍ പോകുന്നുണ്ടെങ്കിലും മെഡല്‍ പ്രതീക്ഷിക്കാവുന്ന പ്രകടനം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടണമെങ്കില്‍ വിദേശരാജ്യങ്ങളിലെ താാരങ്ങളുമായി തുടര്‍ച്ചയായിട്ടുള്ള മത്സര പരിചയം വേണമെന്നും അഞ്ജു പറഞ്ഞു.