പി.ടി.ഉഷക്ക് എട്ടിന്റെ പണി!…റോഡ് പിടിച്ചെടുത്തു ,ഇനി പി.യു.ചിത്ര റോഡ്!…

കൊച്ചി: പി.യു. ചിത്രയുടെ ലോക അത് ലറ്റിക് മീറ്റ്  ചാമ്പ്യൻഷിപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്ന  വിവാദവുമായി ബന്ധപ്പെട്ട്     പി.ടി.ഉഷക്ക് എതിരെ മലയാള കര മുഴുവൻ പ്രതിഷേധം കത്തിക്കയറുകയാണ് സംഭവത്തില്‍ മുന്‍ കായിക താരവും സെലക്ഷന്‍ കമ്മിറ്റിയിലെ ഒബ്‌സര്‍വറുമായ പി.ടി ഉഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ പി.ടി ഉഷ റോഡിനെ പി.യു ചിത്ര റോഡെന്ന് പേരുമാറ്റി കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. എറണാകുളത്തെ പി.ടി ഉഷാ റോഡിലേക്ക് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകര്‍ പി.ടി ഉഷ റോഡ് എന്ന് എഴുതിയ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും തുടര്‍ന്ന് പി.യു ചിത്ര റോഡ് എന്നെഴുതിയ ഫ്‌ളക്‌സ്, ബോര്‍ഡിനു മുകളില്‍ സ്ഥാപിക്കുകയുമായിരുന്നു.

മഹാരാജാസ് കോളേജിലെ കെ.എസ്.യു യൂണിറ്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മഹാരാജാസ് കോളേജ് ക്യാമ്പസില്‍ നടന്ന പ്രതിഷേധത്തിനു ശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പി.ടി ഉഷ റോഡിലേക്ക് നീങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍.വി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് ജിബിന്‍ പയ്യന്നൂര്‍ അധ്യക്ഷനായിരുന്നു.

ചിത്രയ്ക്ക് വേണ്ട യോഗ്യതയില്ലായിരുന്നുവെന്നും എങ്കിലും ചിത്രയ്ക്കായി താന്‍ വാദിച്ചിരുന്നുവെന്നുമായിരുന്നു ഉഷ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഉഷയുടെ വാദത്തെ തള്ളി ഫെഡറേഷന്‍ രംഗത്ത് വരികയായിരുന്നു. ഉഷയുടെ അറിവോടെയാണ് ചിത്രയെ മാറ്റി നിര്‍ത്തിയതെന്നായിരുന്നു ഫെഡറേഷന്‍ വ്യക്തമാക്കിയത്. പിന്നാലെ ഉഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയും കായിക പ്രേമികളും തിരിയുകയായിരുന്നു.

അതേസമയം, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയെ ഉള്‍പ്പെടുത്താത്ത അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിലപാടില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നത് സംബന്ധിച്ച് നാളെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവ് നടപ്പാക്കാത്ത സാഹചര്യം വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനുള്ള മത്സരാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 ആയിരുന്നു. PU CHITHRAഎന്നാല്‍ സുധ സിങ് പട്ടികയില്‍ ഉള്‍പ്പെട്ടു. പട്ടിക സമര്‍പ്പിച്ച ശേഷവും സുധ സിങ് എങ്ങനെ ഉള്‍പ്പെട്ടു എന്ന കാര്യവും അത്‌ലറ്റിക് ഫെഡറേഷന്‍ നാളെ വിശദീകരിക്കണം. അത്‌ലറ്റിക് ഫെഡറേഷന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകണമെന്നും കോടതി പറഞ്ഞു.ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് പി യു ചിത്രയെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അത്‌ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.dgs

അതേസമയം  പി.യു ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോട് വിശദീകരണം തേടി. ഫെഡറേഷന്‍ നാളെ വിശദമായ വിശദീകരണം നല്‍കണമെന്ന് കോടതി അറിയിച്ചു. ജൂലൈ 24 ന് ശേഷം സുധ സിങ് എങ്ങനെ പട്ടികയില്‍ ഇടം നേടിയെന്നും ഇക്കാര്യം അത്‌ലറ്റിക് ഫെഡറേഷന്‍ വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഫെഡറേഷന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകണമെന്നും കോടതി പറഞ്ഞു.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് പി.യു ചിത്രയെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു.

അത്‌ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതേ തുടര്‍ന്നു ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

നേരത്തെ പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ഫെഡറേഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരിയറിലെ മികച്ച പ്രകടത്തോടെയാണ് പി.യു ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്.

അതേസമയം ചിത്രയെ ഒഴിവാക്കാന്‍ മുന്‍കൈ എടുത്തത് മുന്‍ അത്‌ലറ്റിക് താരമായ പി.ടി ഉഷയാണെന്ന് കുറ്റപ്പെടുത്തി അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ രണ്‍ധാവ രംഗത്തെത്തിയിരുന്നു. താന്‍ ഒറ്റയ്ക്കല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോള്‍ ചിത്രയെ ഒഴിവാക്കമെന്ന നിര്‍ദേശത്തെ സെക്രട്ടറി സി.കെ.വല്‍സനും പ്രസിഡന്റും പി.ടി. ഉഷയും അനുകൂലിച്ചുവെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ദേശീയ മാധ്യമങ്ങളോടാണ് രണ്‍ധാവ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ചിത്രയെ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നില്‍ താനാണെന്ന ആരോപണങ്ങള്‍ തള്ളി പി.ടി ഉഷ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ചിത്രക്ക് അവസരം നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ അംഗമല്ലെന്നും നിരീക്ഷക മാത്രാണെന്നും താരം വ്യക്തമാക്കി. ജൂലായ് 20ന് ചേര്‍ന്ന് യോഗത്തില്‍ പങ്കെടുത്തിരിക്കുന്നു. പക്ഷേ അത്‌ലറ്റുകളെ തിരഞ്ഞെടുക്കാനുള്ള അധികാരം തനിക്കില്ലായിരുന്നുവെന്നും ഉഷ പ്രതികരിച്ചു.

Top