തിരുവനന്തപുരം: സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ക്യാംപയിനും ഇടതുമുന്നണിയുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രമുഖ അമേരിക്കന്‍ പി ആര്‍ കമ്പനി. ഇന്ത്യയില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കോടികള്‍ നല്‍കിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇടതുമുന്നണിക്കുവേണ്ടി കണ്ടെത്തിയ തിരഞ്ഞെടുപ്പ് മുദ്രാവാക്ക്യാമായ ‘എല്ലാം ശരിയാകും’ എന്ന അടികുറിപ്പിന് മാത്രം ലക്ഷങ്ങളാണ് നല്‍കിയത്. സംസ്ഥാനത്ത് തിരഞ്ഞെടുത്ത നിരവധി മാധ്യമ പ്രവര്‍ത്തകരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കമ്പനി നിയമിച്ചുകഴിഞ്ഞു.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതോടൊപ്പം ഇടതുമുന്നണിക്കനുകൂലമായ ട്രന്റ് സൃഷ്ടിക്കാനാണ് പി ആര്‍ കമ്പനി ലക്ഷ്യമിടുന്നത്. നേരത്തെ യുപി മാഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ശിവസേനയ്ക്കും മായാവതിക്കും വേണ്ടി തിരഞ്ഞെടുപ്പ് കാംപയിന്‍ നടത്തിയ അതേ കമ്പനിതന്നെയാണ് ഇടതുമുന്നണിക്കുവേണ്ടിയും രംഗത്തിറങ്ങുന്നുതും. സംസ്ഥാനം മുഴുവന്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ ബോര്‍ഡുകളിലെ ആശയം ഈ കമ്പനിയുടേതാണ്. എന്നാല്‍ എല്ലാം ശരിയാകും എന്ന പരസ്യവാചകത്തിനോട് സിപിഎം ആഭിമുഖ്യമുള്ള മാധ്യമ പ്രവര്‍ത്തകരും വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.
മിസ്‌കാളടിച്ചാല്‍ പിണറായി വിജയന്റെ സന്ദേശം കേള്‍പ്പിക്കുന്നതിനും ലക്ഷങ്ങള്‍ ചിലവാക്കുന്നുണ്ട്.രണ്ടു ദിവസത്തിനുള്ളില്‍ ഈ നമ്പരിലേക്ക് ഒരു ലക്ഷത്തിലധികം പേര്‍ വിളിച്ചു കഴിഞ്ഞതായാണ് സിപിഐ(എം) നേതൃത്വം അവകാശപ്പെടുന്നത്. മാറി ചിന്തിക്കാന്‍, മാറ്റം സൃഷ്ടിക്കാന്‍ 8826262626 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്യൂവെന്നാണ് പ്രചാരണത്തില്‍ സിപിഐ(എം) പറയുന്നത്.
മിസ്ഡ് കാള്‍ മാത്രമേ അടിക്കാന്‍ പറ്റു. കാള്‍ വിളിച്ച് വെയിറ്റ് ചെയ്താല്‍ രണ്ട് റിങ് ആയി കട്ട് ആവും. കാള്‍ വച്ച് നിമിഷങ്ങള്‍ക്കകം 911244585900 എന്ന നമ്പറില്‍ നിന്നും കാള്‍ വരും. എത്ര തവണ വിളിച്ചാലും തിരിച്ചുള്ള കാളുകള്‍ വന്നുകൊണ്ടിരിക്കും. 8826262626 എന്ന നമ്പരില്‍ മിസ്ഡ്‌കോള്‍ ചെയ്താല്‍ ഒരു സെക്കന്‍ഡിനുള്ളില്‍ മറ്റൊരു ഫോണില്‍ നിന്നു മറുപടിയെത്തും. പിണറായിയുടെ റെക്കാഡ് ചെയ്ത ശബ്ദത്തിലാണ് ഫോണ്‍ സംഭാഷണം
ഞാന്‍ പിണറായി വിജയന്‍ എന്ന ആമുഖത്തോ ടെയാണ് സംഭാഷണം ആരംഭിക്കുന്നത്. വികസനത്തിന്റെ പേരില്‍ എന്തൊക്കെയാണ് ചിലര്‍ ഈ നാട്ടില്‍ കാട്ടിക്കൂട്ടുന്നത്. വെറുതെ തറക്കല്ലിടുന്നതാണോ വികസനം. പ്രകൃതിയെ തകര്‍ത്താണോ പുരോഗതി ഉണ്ടാക്കേണ്ടത്. മനുഷ്യത്വമില്ലെങ്കില്‍ എന്തു വികസനം. ഉത്തരവാദിത്വവും മനുഷ്യത്വവുമുള്ള വികസനത്തിനു എല്‍.ഡി.എഫിനൊപ്പം അണിനിരക്കൂ. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന സന്ദേശത്തോടെയാണ് സംഭാഷണം അവസാനിക്കുന്നത്.
അതേസമയം മിസ്ഡ്‌കോള്‍ അടിച്ച് അംഗമാകാമെന്ന ബിജെപിയുടെ പ്രചരണ തന്ത്രത്തിന്റെ വഅനുകരണമാണ് ഇത്. നേരത്തേ മിസ്ഡ്‌കോള്‍ അടിക്കുന്നവര്‍ക്ക് അംഗത്വമെന്ന പ്രചരണം ബിജെപി നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പരിപാടി അവതരിപ്പിച്ചത്. ഇതിനെ പരിഹസിച്ച് രംഗത്തെത്തിയ സിപിഎം തന്നെ അതേ തരത്തില്‍ പ്രചാരണം ആവര്‍ത്തിക്കുകയാണ.് പി ആര്‍ കമ്പനിക്കുവേണ്ടി മുടക്കുന്ന പണത്തെ കുറിച്ചോ ഉറവിടത്തെ കുറിച്ചോ സിപിഎം നേതാക്കള്‍ കൃത്യമായ മറുപടിയൊന്നും നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്.