യാത്രാക്കാരുടെ മൂത്രവിസര്‍ജ്ജനം തടയാന്‍ വഴികളില്ലാതെ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് അധികൃതര്‍; മറയായി ഉപയോഗിക്കുന്ന മതില്‍ പൊളിക്കാന്‍ തീരുമാനം

പുരുഷന്മാരായ യാത്രാക്കാര്‍ പരസ്യമായി മൂത്രമൊഴിക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ച്ചയാണ്. ബസ്റ്റാന്‍ഡില്‍ പരസ്യമായി പുരുഷന്മാരുടെ മലമൂത്രവിസര്‍ജനം നടത്തുന്നതു തടയാന്‍ അവര്‍ മറയായി ഉപയോഗിക്കുന്ന മതില്‍ പൊളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് അധികൃതര്‍.

ദിവസേന ആയിരക്കണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പരസ്യമായി മലമൂത്രവിസര്‍ജനം നടത്തുന്നതു തടയാനാണ് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഒടുവില്‍ കിഴക്കു വശത്തുള്ള കൂറ്റന്‍ മതില്‍ പൊളിക്കുന്നു. പകരം ഇരുവശത്തു നിന്നും കാണാവുന്ന വിധത്തില്‍ ഗ്രില്‍ സഹിതമുള്ള ചെറിയ കൈമതില്‍ സ്ഥാപിക്കും. ഇതോടെ ബസിന്റെയും മതിലിന്റെയും മറപറ്റിയുള്ള പരസ്യ മൂത്രമൊഴിക്കല്‍ തടയാനാകുമെന്ന പ്രതീക്ഷയിലാണു യാത്രക്കാരും നഗരസഭയും സമീപത്തെ വ്യാപാരികളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുര്‍ഗന്ധം സഹിച്ചുമടുത്തവര്‍തന്നെയാണ് ഇത്തരമൊരു പദ്ധതിയുമായി നഗരസഭയെ സമീച്ചത്. ഇതിനുള്ള ചെലവു വഹിക്കാനും ഇവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതിക്ക് നഗരസഭ മുന്‍കൂര്‍ അനുവാദവും നല്‍കി. സ്റ്റാന്‍ഡില്‍ ശുചിമുറി കോംപ്ലക്‌സ് ഉണ്ടെങ്കിലും പരസ്യമൂത്രമൊഴിക്കലിനു ശമനം ഇല്ല. ഒരു ഘട്ടത്തില്‍ പൊലീസ് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇവരെ കയ്യോടെ പിടികൂടി സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയാണു വിട്ടയച്ചിരുന്നത്. വഴിയോരകച്ചവടക്കാരും സ്റ്റാന്‍ഡ് വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.

Top