പി.ടി ഉഷയ്ക്കു കോംപ്ലക്‌സ്: ചിത്രയെ തഴഞ്ഞു..!

സ്‌പോട്‌സ് ഡെസ്‌ക്

തിരുവനന്തപുരം: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന് മലയാളി താരം പി.യു.ചിത്രയെ ഒഴിവാക്കിയതിന് പിന്നിൽ മലയാളികളുടെ അഭിമാനമായ മുൻ രാജ്യാന്തര താരമാണെന്ന ആരോപണം ശക്തമാകുന്നു. ലോക അത്ലറ്റിക്‌സ് മീറ്റിനായുള്ള ടീം അംഗങ്ങളെ തെരഞ്ഞെടുക്കാനായി കഴിഞ്ഞ ദിവസം ഡൽഹിയിൽ സെലക്ഷൻ കമ്മിറ്റി എന്ന പേരിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ മുൻ രാജ്യാന്തര താരവും ഇപ്പോൾ പരിശീലകയുമായ വ്യക്തി അടക്കം മൂന്ന് മലയാളികൾ പങ്കെടുത്തിരുന്നു. അതിനുശേഷമാണ് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ചിത്രയെ ഒഴിവാക്കിക്കൊണ്ടുള്ള വിചിത്രമായ പട്ടിക പുറത്തിറങ്ങിയത്.
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരങ്ങൾക്ക് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് സ്വാഭാവിക യോഗ്യത നേടുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ ചിത്ര സ്വാഭാവികമായും തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയെന്ന രീതിയിലാണ് സ്വാഭാവികമായും ചിത്രയും അന്ന് പ്രതികരിച്ചത്. എന്നാൽ അന്ന് ചിത്ര പറഞ്ഞത് തിരുത്താനോ തെറ്റാണെന്ന് പറയാനോ അത് കേട്ടുകൊണ്ടിരുന്ന അത്ലറ്റിക് ഫെഡറേഷൻ ഭാരവാഹികളോ അധികാരികളോ തയാറായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഷ്യൻ ചാമ്പ്യൻഷിപ്പിനുശേഷം ഊട്ടിയിൽ ലോക ചാമ്പ്യൻഷിപ്പിനായുള്ള കഠിന പരിശീലനത്തിലുമായിരുന്നു ചിത്ര. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ എല്ലാംനൽകിയതിനുശേഷമാണ് ചിത്രയെ ടീമിൽ നിന്നൊഴിവാക്കിയെന്ന വാർത്ത പുറത്തുവരുന്നത്. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ മുൻ രാജ്യാന്തര താരവും ഇപ്പോൾ പരിശീലകയുമായവ്യക്തി ചിത്രയെ ഒഴിവാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചുവെന്ന വിലയിരുത്തൽ ശക്തമാകുന്നത് ഇവിടെയാണ്.
വിചിത്രമായ വാദങ്ങൾ
നമ്മുടെ താരങ്ങൾക്ക് ലോക ചാമ്പ്യൻഷിപ്പ് പോലുള്ള മീറ്റുകളിൽ പങ്കെടുത്ത് കൂടുതൽ മത്സര പരിചയം ഉറപ്പാക്കണമെന്നാണ് ഈ രാജ്യാന്തര താരം മുമ്പ് പലപ്പോഴും പറഞ്ഞിരുന്നത്. അതേ വ്യക്തി തന്നെ ചിത്രയെ ഒഴിവാക്കാനായി പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. എന്നാൽ തന്റെ രാജ്യാന്തര മീറ്റിൽ തന്നെ സ്വർണം നേടിയചിത്രയെപ്പോലൊരു താരത്തിന് ഒറു രാജ്യാന്തര മീറ്റിനുള്ള അവസരം നൽകുന്നില്ല എന്ന് പറയുന്നത് തികച്ചും നീതി നിഷേധം തന്നെയാണ്.മെഡൽ സാധ്യതയില്ല എന്നതായിരുന്നു ചിത്രയെ ഒഴിവാക്കാൻ രാജ്യാന്തര താരം പറഞ്ഞ കാരണമെന്നാണ് അറിയുന്നത്.
വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ ഇപ്പോൾ പ്രഖ്യാപിച്ച ടീമിൽ രാജ്യാന്തര തലത്തിൽ മെഡൽ സാധ്യതയുള്ള ഒരേയൊരു താരം നീരജ് ചോപ്ര മാത്രമാണ്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ  ചരിത്രമെടുത്താൽ മെഡൽ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരം അഞ്ജു ബോബി ജോർജ് മാത്രമാണെന്നും കാണാം. അതിനർഥം മെഡൽ സാധ്യത മാത്രമല്ല ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ടീമിന്റെ മാനദണ്ഡമെന്നുറപ്പാണ്. ഈ കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോഴാണ് ചിത്രയ്ക്കുവേണ്ടി വാദിക്കാൻ സെലക്ഷൻ കമ്മിറ്റിയിലെ മലയാളികളാരും തയാറായില്ലെന്നതും ഗോഡ്ഫാദർമാരില്ലാത്തതിനാലാണ് ചിത്ര തഴയപ്പെടാൻ കാരണമെന്നും പകൽപോലെ വ്യക്തമാക്കുന്നത്.
ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ നിന്ന് ചിത്രയെ ഒഴിവാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ചിത്രയുടെ പരിശീലകൻ എൻ.എസ്.സിജിൻ പറയുന്നു. ജനുവരിയിൽ ഇന്ത്യൻ ക്യാംപിൽ ചിത്ര പങ്കെടുത്തിരുന്നു. എന്നാൽ മാർച്ചിൽ പരീക്ഷക്കായി 10 ദിവസത്തെ അവധി ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. ഇതേത്തുടർന്ന് ക്യാംപിൽ നിന്ന് തിരിച്ചുപോന്ന ചിത്രം അവസാന പരീക്ഷയെഴുതി.
ഇതിനുശേഷം പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിൽ  മെഡൽ നേടിയ ചിത്രയെ ഏഷ്യൻ മീറ്റിനുള്ള ക്യാംപിൽ ഉൾപ്പെടുത്തിയെങ്കിലും അവിടെ നിന്ന് പരീശിലനത്തിന് സഹായമൊന്നും വർക്കൗട്ടിനുവേണ്ട കാര്യങ്ങളെല്ലാം താൻ ഇവിടെ നിന്ന് പറഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് സിജിൻ പറഞ്ഞു. എന്നിട്ടും ഏഷ്യൻ മീറ്റിൽ ചിത്ര മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമാവുകയും ചെയ്തു.

Top