പുലിമുരുകനെ മോദി ചതിച്ചു..!

സിനിമാ ഡെസ്‌ക്

തിരുവനന്തപുരം: നൂറു കോടിയിൽ തകർത്തോടിക്കൊണ്ടിരുന്ന പുലിമുരുകനെ മോദി ചതിച്ചു. നൂറു കോടിയിൽ നിന്നു ഒരൊറ്റ ആഴ്ച കൊണ്ടു 150 കോടി കലക്ക്ഷൻ നേടി റെക്കോർഡ് സൃഷ്ടിക്കാമെന്നു കരുതിയിരുന്ന പുലിമുരുകനെ ചതിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനമാണ്. നോട്ട് നിരോധിച്ചതോടെ ആഴ്ചയിലെ അവസാന ദിനമായ ശനിയാഴ്ചയും ഞായറാഴ്ചയും തീയറ്ററുകളിൽ തിരക്കില്ലാത്ത അവസ്ഥയായി. പുലുമുരുകനു മാത്രമല്ല ഈ ആഴ്ച റിലീസ് ചെയ്ത എല്ലാ ചിത്രങ്ങൾക്കും ഇതേ അവസഥയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മലയാള സിനിമാ മേഖല മറ്റൊരിക്കലും കാണാത്ത അവസ്ഥയിലേയ്ക്കു എത്തിച്ചേർന്നിരിക്കുകയാണ്.
പുലിമുരുകൻറെ വൻ വിജയത്തോടെ തീയേറ്ററുകളിലേക്ക് പ്രേക്ഷകർ ധാരാളമായി എത്തുന്ന കാലത്താണ് ഉയർന്ന കറൻസി പിൻവലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്.
ദൈനംദിന ആവശ്യങ്ങൾക്കുപോലും പണം കൈയിലില്ലാത്ത അവസ്ഥയിൽ ജനം സിനിമകാണൽ ഉപേക്ഷിക്കുകയാണ്. ഉയർന്ന നോട്ടുകൾ പിൻവലിച്ചതിന് തൊട്ടുതലേദിവസം വരെ ‘പുലിമുരുകന്’ കേരളത്തിലെമ്പാടും ഹൗസ്ഫുൾ പ്രദർശനങ്ങൾ ഉണ്ടായിരുന്നെങ്കിൽ അപ്രതീക്ഷിത പ്രഖ്യാപനത്തോടെ തീയേറ്ററിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഭീമമായ ഇടിവുണ്ടായി.
60- 70 ശതമാനം കുറവാണ് പ്രേക്ഷകരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. 100 കോടിക്ക് ശേഷവും ഹൗസ്ഫുൾ പ്രദർശനങ്ങൾ തുടർന്നിരുന്നതിനാൽ ചിത്രം 150 കോടിയിലേക്ക് പോലും അന്തിമകളക്ഷനിൽ എത്തുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ ഈ പ്രതീക്ഷകളെല്ലാം ഇപ്പോൾ കൈയാലപ്പുറത്താണ്.
150 കോടി എന്ന സ്വപ്‌നം പുലിമുരുകന് ഇനി സാധ്യമാവുമെന്ന് തോന്നുന്നില്ലെന്ന് പറയുന്നു തീയേറ്റർ ഉടമയും ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റുമായ ലിബർട്ടി ബഷീർ. എന്നാൽ ഒരാഴ്ചയ്ക്കകം പ്രതിസന്ധി പരിഹരിക്കപ്പെട്ടാൽ ജനം തീയേറ്ററിലേക്ക് വീണ്ടും എത്തിയേക്കുമെന്ന് പ്രതീക്ഷ പുലർത്തുന്നു സംവിധായകനും തീയേറ്റർ ഉടമയും ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനുമായ ബി.ഉണ്ണികൃഷ്ണൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top