പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ പട്ടികയില്‍

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ പട്ടികയില്‍. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്. 90 ാം മത്തെ ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഗാനങ്ങള്‍ക്കാണ് നോമിനേഷന്‍ ലഭിച്ചത്. 70 ഒര്‍ജിനല്‍ ഗാനങ്ങളില്‍ നിന്നാണ് പുലിമുരുകനിലെ രണ്ടുഗാനങ്ങള്‍ നോമിനേഷനായി പരിഗണിക്കപ്പെട്ടത്. പുലിമുരുകനിലെ ടൈറ്റില്‍ ഗാനമായ ‘മാനത്തെ മാരിക്കുറുമ്പേ’ എന്ന ഗാനവും ‘കാടണിയും കാല്‍ച്ചിേേലമ്പേ’ എന്നീ ഗാനങ്ങള്‍ക്കാണ് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത്. മോഹന്‍ലാലിന്റെ ബാല്യകാലത്തെ അവതരിപ്പിക്കുന്ന മാസ്റ്റര്‍ അജാസാണ് ടൈറ്റില്‍ സോംഗില്‍ എത്തുന്നത്. സാഹസികവും വികാരതീക്ഷണവുമായ പുലിമുരുകന്‍ ജീവിതത്തിലേക്കുള്ള ചലച്ചിത്ര യാത്ര തുടരുന്നത് ഈ പാട്ടോടുകൂടിയാണ്. ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെ പ്രാദേശിക ഭാഷയില്‍ ഒരുക്കിയ ഒരു ചിത്രത്തിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടുന്നത്. നേരത്തേ, പത്മകുമാര്‍ സംവിധാനം ചെയ്ത ജലം’ എന്ന ചിത്രത്തിലെ പാട്ടുകളും സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഔസേപ്പച്ചനായിരുന്നു ആ ചിത്രത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ എഴുപത് ചിത്രങ്ങളിലെ ഗാനങ്ങളാണ് പട്ടികയിലുള്ളത്. സിനിമയ്ക്കിടയിലുള്ള ഗാനവും സിനിമയുടെ ടൈറ്റില്‍ സോങ്ങും പുരസ്‌കാരത്തിനായി പരിഗണിക്കുന്നുണ്ട്.

 

Top