ഹൈദരാബാദ്: പുലിമുരുകന്റെ തെലുങ്ക് പതിപ്പിനും ആവേശ്വജ്ജ്വല സ്വീകരണം. ‘മന്യം പുലി’ പുലിമുരുകന് തെലുങ്കുനാട്ടിലും തകര്‍പ്പന്‍ റിസല്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ജനതാഗാരേജിലൂടെയും മന്ദാമന്ദയിലൂടെയും ഇതിനകംതന്നെ തെലുങ്കുനാട്ടില്‍ ജനപ്രിയ താരമായി മാറിയ ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായാണ് മന്യം പുലി ഇന്ന് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തത്.
കേരളത്തിലേതിനു സമാനമായ രീതിയില്‍ വന്‍ ആഘോഷങ്ങളോടെയായിരുന്നു തെലുങ്കില്‍ ഡബ്ബുചെയ്ത് ചിത്രത്തിന്റെ റിലീസ്.
കേരളത്തില്‍ നൂറുകോടി കല്‍ബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാതിനേടുകയും 125 കോടി പിന്നിട്ട് അടുത്ത നാഴികക്കല്ലിലേക്ക് കുതിക്കുകയും ചെയ്യുകയാണ് പുലിമുരുകന്‍. ഇതിനിടയിലാണ് മന്യം പുലി തെലങ്കാനയിലേയും ആന്ധ്രയിലേയും 350ഓളം തിയേറ്ററുകളില്‍ ഇന്ന് റിലീസ് ചെയ്തത്.
നിറഞ്ഞുകവിഞ്ഞ സദസ്സില്‍ കേരളത്തിലേതിന് സമാനമായിരുന്നു ആന്ധ്രയിലും ലാലിന്റെ പുലിമുരുകന് ആദ്യഷോയ്ക്ക് ലഭിച്ച വരവേല്‍പ്പെന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതോടെ ആന്ധ്രയില്‍ വന്‍ വിജയയമായ ജനതാഗാരേജിന് സമാനമായ രീതിയില്‍ മന്യം പുലിയും വന്‍ വിജയമാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
വിവിധ തെലുങ്ക് സിനിമാ പോര്‍ട്ടലുകളില്‍ മികച്ച റിവ്യൂകളാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 125 കോടി പിന്നിട്ട് വന്‍വിജയമായ ജനതാ ഗാരേജിന് ശേഷം തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ആക്ഷന്‍ രംഗങ്ങളുടെ മികവിനെക്കുറിച്ചും മോഹന്‍ലാലിന്റെ സാഹസിക പ്രകടനത്തെക്കുറിച്ചും വാചാലമാകുന്ന ട്വീറ്റുകളാണ് സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ വരുന്നത്.