താരയുദ്ധം തുടങ്ങി,തിയറ്റര്‍ ഇളക്കിമറിച്ച് ആവേശം. മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തിയറ്ററുകളിലെത്തി

ഇടവേളകള്‍ക്ക് ശേഷം തിയറ്ററുകളില്‍ വീണ്ടും താരയുദ്ധം തുടങ്ങി. മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തിയറ്ററുകളിലെത്തിയത്.ഏട്ടന്‍ ഫാന്‍സിന്റെയും ഇക്ക ഫാന്‍സിന്റെയും കാത്തിരുപ്പിനെ ആവേശം കൊള്ളിച്ച് പുലിമുരുകനും തോപ്പില്‍ ജോപ്പനും തിയ്യറ്റില്‍ എത്തി. ആദ്യ ഷോ കഴിഞ്ഞതോടെ തിയ്യറ്റര്‍ ഇളക്കി മാറിച്ചിരിക്കുകയാണ് ലാലേട്ടന്‍ ആരാധകര്‍. ഇത് വെറും പുലിയല്ല, പുപ്പുലിയാണെന്നാണ് ഏട്ടന്‍ ഫാന്‍സ് പറയുന്നത്. മാസ് എന്റര്‍ ടെയ്‌നര്‍ ആണെന്നാണ് പുലിമുരുകന്‍ കണ്ടിറങ്ങിയ ശത്രുക്കള്‍ പോലും പറയുന്നത്. തിയ്യറ്റില്‍ മുപ്പത് കോടി ക്ലബും കടന്ന് മുന്നേറുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തെ ഒരാഴ്ച കൊണ്ട് പുലിമുരുകന്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. കുടുംബത്തില്‍ കേറ്റാവുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പനെന്ന് പറഞ്ഞെങ്കിലും തിയ്യറ്റര്‍ പരിസരത്ത് ഇക്ക ആരാധകരുടെ തിരക്കൊന്നും കണ്ടില്ല.puli-joppan

 

എന്നാലും സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളേക്കാല്‍ ഭേതമാണെന്നാണ് ആദ്യ അഭിപ്രായം. തമ്മില്‍ ഭേതം ജോപ്പനെന്നാണ് ഒരു ആരാധകന്റെ കമന്റ്. രാവിലെ എട്ടിന് കേരളത്തിലും പുറത്തുമായി 325 തിയേറ്ററുകളിലാണ് പുലിമുരുകന്റെ ആദ്യപ്രദര്‍ശനം നടക്കുന്നത്. ഫാന്‍സിന്റെ നേതൃത്വത്തില്‍ റോഡ് ഷോ ഉള്‍പ്പെടെ ചിത്രത്തിന്റെ വിജയം ആഘോഷിക്കാനാണ് പ്ലാന്‍. സിനിമയില്‍ ലാല്‍ ഉപയോഗിക്കുന്ന മയില്‍വാഹനം എന്ന ലോറി ഷോയിലെ പ്രധാന ആകര്‍ഷണമാകും. പുലിമുരുകന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചായിരിക്കും ഫാന്‍സുകാര്‍ ആഘോഷത്തിനെത്തുക.
മമൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ഇന്ന് തിയേറ്ററിലെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് ചിത്രമാകും വിജയിക്കുകയെന്ന ചര്‍ച്ച സിനിമാ ലോകത്ത് സജീവമാണ്. ചെറിയ പിഴവ് പോലും പുലിമുരുകന് വന്‍ തിരിച്ചടിയാകും. മുടക്ക് മുതലായ 25 കോടി തിരിച്ചു പിടിക്കാന്‍ കരുതലോടെയാണ് അണിയറക്കാര്‍ നീങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് 325 തിയേറ്ററിലെ പ്രദര്‍ശനം. തമിഴ് ചിത്രമായ രജനികാന്തിന്റെ കബാലി ആദ്യദിവസങ്ങളില്‍ നേടിയ കളക്ഷന്‍ റിക്കോര്‍ഡുകള്‍ കേരളത്തില്‍ മറികടക്കാനാണ് ശ്രമം.
രണ്ടുവര്‍ഷമെടുത്താണ് വൈശാഖ് ചിത്രം സംവിധാനം ചെയ്തത്. കരിയറില്‍ ഒരു സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ ഏറ്റവുമധികം സമയം ആറുമാസം ചെലവിട്ടത് പുലിമുരുകനിലാണ്. പ്രശസ്ത സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ഡ്യൂപ്പില്ലാതെയാണ് കടുവയുമായുള്ള ലാലിന്റെ അഞ്ച് സംഘട്ടനങ്ങള്‍ ഒരുക്കിയത്. വമ്പന്‍ ബഡ്ജറ്റിലുള്ള സിനിമ എന്നതല്ല, കഠിനമായി പ്രയത്‌നിച്ച് സാദ്ധ്യമാക്കിയ സിനിമയാണ് പുലിമുരുകനെന്ന് വൈശാഖ് പറയുന്നു.pulimurukan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഒരു മണിക്കൂറിലേറെ ജീപ്പില്‍ യാത്രചെയ്ത്, അരമണിക്കൂര്‍ നടന്നാണ് കാടിനകത്തെ ലൊക്കേഷനിലേക്ക് ലാല്‍ ഉള്‍പ്പെടെയുള്ള ക്രൂ പോയിരുന്നത്.മമ്മൂട്ടി ചിത്രമായ കസബ ആദ്യദിവസങ്ങളില്‍ വന്‍ കളക്ഷന്‍ നേടിയിരുന്നു. പിന്നീട് സിനിമ പിന്നോക്കം പോയെങ്കിലും ആദ്യ ദിവസത്തിലെ മുന്നേറ്റത്തിലൂടെ മുടക്കുമതുല്‍ ലഭിച്ചു. കബാലി മാതൃകയും ഇത് തന്നെയാണ്. രജനീകാന്തരിന്റെ പേരും പെരുമയും ഉപയോഗിച്ച് പരമാവധി കളക്ഷന്‍ നേടിയ കബാലിയും പിന്നീട് ഹിറ്റ് ചാര്‍ട്ടില്‍ ഉയര്‍ച്ചക്കാട്ടിയില്ല. പുലി മുരുകനെന്ന 25 കോടിയുടെ മലയാളി സിനിമയ്ക്കും നഷ്ടമുണ്ടാകാതിരിക്കാന്‍ ഈ തന്ത്രം ആവശ്യമാണ്. അതുകൊണ്ട് കൂടിയാണ് ഒപ്പത്തിന്റെ വിജയത്തിന് പിന്നാലെ പുലി മുരകനെ തിയേറ്ററിലെത്തിച്ചത്. മുടക്കു മുതല്‍ കടന്നാല്‍ പോലും പുലി മുരുകന്‍ വന്‍ വിജയമായി മാറുമെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഏത് ചിത്രമാകും വിജയിക്കുകയെന്ന ചര്‍ച്ച സിനിമാ ലോകത്ത് സജീവമാണ്.

Top