പുലിമുരുകന്‍ 20 കോടി;ഒപ്പം 45 കോടി,മോഹന്‍ലാല്‍ ബോക്സ്ഓഫീസില്‍ പുലിക്കുട്ടി.നിര്‍മ്മാതാവിന് ആശങ്ക ?

പുലിമുരുകന്‍ പ്രധാന കേന്ദ്രങ്ങളിലെ തിയേറ്റര്‍ നിറഞ്ഞോടുകയാണ്. ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പുലിമുരുകന്‍. ഇതുവരെയുള്ള മലയാളചിത്രങ്ങളുടെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് പുലിമുരുകന്റെ കുതിപ്പ്. ആദ്യ അഞ്ചു ദിവസം കൊണ്ട് പുലിമുരുകന്‍ നേടിയത് 20 കോടി. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ ഇരുപത് കോടി നേടുന്ന ആദ്യ ചിത്രമാണ് പുലിമുരുകന്‍. ട്രെയ്ഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടത്.ആദ്യ ദിവസത്തെ കളക്ഷന്‍ റ്സ്.4,05,87,933 രൂപ. ഇതോടെ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യലും ഏറ്റവും വേഗത്തില്‍ 10 കോടി പിന്നിട്ട ചിത്രവും പുലിമുരുകനായി. ആദ്യ ദിനം റ്സ്.4,05,87,933, രണ്ടാം ദിനം- റ്സ്.4,02,80,666/, മൂന്നാം ദിനം റ്സ്.4,83,03,147/- എന്നിങ്ങനെയാണ് കണക്ക്. കബാലിയാണ് കേരളത്തില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ പണം വാരിയ ഏക ചിത്രം.

പുലിമുരുകന്‍ റിലീസ് ദിവസം 858 ഷോ ആയിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. മലയാളസിനിമയില്‍ ഇതും റെക്കോര്‍ഡ് ആണ്. കേരളത്തില്‍ കബാലി റിലീസ് ചെയ്തത് മൂന്നുറ് തിയറ്ററുകളിലായി ആയിരം ഷോയിലാണ്. നിലവില്‍ ഏറ്റവും വേഗത്തില്‍ 30 കോടി പിന്നിട്ട ചിത്രം മോഹന്‍ലാലിന്റെ ഒപ്പം ആണ്. 31 ദിവസങ്ങള്‍ക്കുള്ളില്‍ 45 കോടിയാണ് ഒപ്പം സിനിമയുടെ ആഗോള തിയറ്റര്‍ കലക്ഷന്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പടം ലാഭമാവണമെങ്കില്‍ ദൃശ്യം പോലെ നൂറ് ദിവസത്തിലധികം ഓടണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ തിയേറ്ററുകള്‍ക്ക് ഓരോന്നിനും കഴിഞ്ഞ ദിവസം വരെ എട്ട് ലക്ഷം രൂപയാണ് ഷെയര്‍ ലഭിച്ചത്. അഞ്ച് കോടിയോളം രൂപയാണ് മൊത്തം കളക്ഷന്‍. ഏഷ്യാനെറ്റ് സാറ്റലൈറ്റ് വാങ്ങിയത് കൊണ്ട് 20 കോടിയെന്നൊക്കെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. യാഥാര്‍ത്ഥ വസ്തുതകള്‍ അങ്ങനെയല്ല. 175 ദിവസം ഓടിയ ദൃശ്യം 12 കോടിയാണ് തിയേറ്ററില്‍ നിന്ന് കളക്ട് ചെയ്തത്. അഞ്ച് കോടിയോളം സാറ്റലൈറ്റ് ലഭിച്ചു. പിന്നെ മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് ഇനത്തിലും നല്ല തുക ലഭിച്ചു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ 50 ലക്ഷം പേരാണ് തിയേറ്ററുകളില്‍ സിനിമ കാണുന്നത്. അതില്‍ തന്നെ റിപ്പീറ്റ് ഓഡിയന്‍സ് ഉണ്ടായാലേ ഒരു സിനിമ നൂറ് ദിവസം ഓടൂ.
അതേസമയം തമിഴ്, തെലുങ്ക് വിതരണാവകാശവും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിതരണാവകാശവും സാറ്റലൈറ്റ് അവകാശവും കൂടി 10 കോടിയിലധികം രൂപ കിട്ടിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ പടം നഷ്ടം വരില്ലെന്ന് ഉറപ്പാണ്.

 

25 കടിയാണ് മൊത്തം കോസ്റ്റ്. അത് തിരിച്ച് പിടിക്കാനാവും. പ്രധാന കേന്ദ്രങ്ങളില്‍ അല്ലാത്തിടത്ത് മൂന്നാം വാരം പിന്നിടുമ്പോള്‍ പടം മാറ്റേണ്ടിവരും മാത്രമല്ല അവിടങ്ങളില്‍ മെയിന്‍ സെന്ററിലെ പോല കളക്ഷനും ഇല്ല. മാത്രമല്ല മാളുകളില്‍ നിന്നുള്ള ഷെയര്‍ തിയേറ്ററിലെ പോലെ ലഭിക്കുകയില്ല. തിയേറ്ററുകളില്‍ ആദ്യവാസം നിര്‍മാതാവിന് കളക്ഷന്റെ 60 ശതമാനവും തിയേറ്ററുകാര്‍ക്ക് 40 ശതമാനവും ആണ്. മാളില്‍ പല രീതിയിലുള്ള വ്യവസ്ഥകളാണ്. ഇതിനൊക്കെ പുറമേ സര്‍വീസ് പ്രൊവൈഡറായ ക്യൂബിന് ആഴ്ച തോറും നല്ലൊരു തുക നല്‍കേണ്ടിവരും. അപ്പോഴും നിര്‍മാതാവിന്റെ വിഹിതമാണ് കുറയുന്നത്. ഓവര്‍സീസ് അവകാശം മോഹന്‍ലാല്‍ തന്നെ വാങ്ങുകയാണ് പതിവ്. അതിനാല്‍ ആ ഇനത്തിലും നിര്‍മാതാവിന് പണം ലഭിക്കില്ല.നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി പുലിമുരുകന്‍ മാറുമെന്നും റിപ്പോര്‍ട്ട് ഉണ്ട്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം വിദേശത്ത് റിലീസ് ചെയ്തിട്ടില്ല.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top