മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ഒരേ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്. വൈശാഖ് ഒരുക്കിയ മോഹന്‍ലാല്‍ ‘പുലിമുരുകന്‍’കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ ജോണി ആന്റണിയുടെ മമ്മൂട്ടി ചിത്രം ‘തോപ്പില്‍ ജോപ്പന്‍’ കുടുംബ പ്രേക്ഷകരുടെ മനസ്സുകവരുകയാണ്.
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
കൊച്ചിയിലെ ആറ് മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്നായി 12 ദിവസം കൊണ്ട് പുലിമുരുകന്‍ നേടിയത് ഒന്നരക്കോടിയിലേറെയാണ്. തോപ്പില്‍ ജോപ്പനാവട്ടെ 60 ലക്ഷത്തിന് മുകളിലും. ബുധനാഴ്ച 44 മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകളിലാണ് പുലിമുരുകന് പ്രദര്‍ശനമുള്ളത്. തീയറ്റര്‍ സ്‌ക്രീനുകള്‍ കൂടി ചേര്‍ത്ത് 52 പ്രദര്‍ശനങ്ങള്‍. റിലീസ് ദിനത്തേക്കാള്‍ മള്‍ട്ടിപ്ലെക്‌സ് പ്രദര്‍ശനങ്ങള്‍ കൂട്ടിയിട്ടുണ്ട് പുലിമുരുകന്.
കൊച്ചിയില്‍ 35 മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകളിലായിരുന്നു ‘മുരുകന്‍’ റിലീസായത്. തോപ്പില്‍ ജോപ്പനാവട്ടെ 17 മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകളില്‍ ബുധനാഴ്ച പ്രദര്‍ശനമുണ്ട്. തീയറ്റര്‍ സ്‌ക്രീനുകള്‍ കൂടെ കൂട്ടി 24 പ്രദര്‍ശനങ്ങള്‍.
കുടുംബവുമായി പുലിമുരുകന്‍ കാണണമെങ്കില്‍ ഇപ്പോഴും ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി മള്‍ട്ടിപ്ലെക്‌സുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. പൂജാ റിലീസുകള്‍ തീയറ്ററുകളില്‍ മികച്ച പ്രതികരണവുമായി തുടരുമ്പോഴാണ് ദീപാവലി സീസണും വരുന്നത്. വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായിരുന്ന ഗണേഷ് രാജ് സ്വതന്ത്ര സംവിധായകനാവുന്ന ‘ആനന്ദ’മാണ് മലയാളത്തിലെ അടുത്ത പ്രധാന റിലീസ്. ഇപ്പോഴത്തെ തീയറ്ററുകളിലെ തിരക്ക് ആനന്ദത്തിനും ഗുണം ചെയ്യുമെന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ.