കൊച്ചി: പള്‍സര്‍ സുനിയുടെ ബ്ലാ്കമെയിലിനു പിന്നില്‍ ഇയാളുടെ കാമുകിയെന്ന് പോലീസ് ആലപ്പുഴ സ്വദേശിയായ ഇവര്‍ കൊച്ചി പനമ്പിളി നഗറില്‍ തുണികട നടത്തുകയാണ്. പ്രമുഖ സിനിമാ നടികളുമായും നടന്‍മാരുടെ ഭാര്യമാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരാണ് സുനിയുടെ പ്രധാന പങ്കാളി. പള്‍സര്‍ സുനി തട്ടിച്ചെടുക്കുന്ന പണം മുഴുവനും ഇവര്‍ക്കാണ് നല്‍കുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. കാമുകിയുടെ കടയ്ക്കരികില്‍ തന്നെയാണ് പ്രമുഖ നടന്റെ ഭാര്യയും കട നടത്തുന്നത്. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായി അടുത്ത ബന്ധമാണെന്ന് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
നടിയെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഈ യുവതിയെ ഏല്‍പിച്ചതായാണു സുനില്‍കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നു പൊലീസിനു ലഭിച്ച സൂചന. സംഭവ ദിവസം രാത്രി മതില്‍ചാടിക്കടന്ന് സുനി പോയത് ഈ യുവതിയെ കാണാനാണെന്നും അറിയുന്നുണ്ട്.
കൊച്ചിയില്‍ വസ്ത്രവ്യാപാരം നടത്തുന്ന ആലപ്പുഴ സ്വദേശിനിയായ ഈ യുവതിയെ സംഭവത്തിനുശേഷം രാത്രി സുനില്‍കുമാര്‍ തനിച്ചു സന്ദര്‍ശിച്ചതായും മൊഴി ലഭിച്ചിട്ടുണ്ട്. ഇവരെ അധികം വൈകാതെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചു സുനില്‍കുമാറിന്റെ കാമുകിയും ഇവരും തമ്മില്‍ സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണു കഴിഞ്ഞദിവസം പുറത്തുവന്നതെന്നും വിവരമുണ്ട്. ഒരു സ്ത്രീയുടെ ക്വട്ടേഷനാണ് ഇതെന്ന് സുനി നടിയോട് പറഞ്ഞതായുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു.
അതിനിടെ നടിയെ ആക്രമിച്ചു പകര്‍ത്തിയ ചിത്രങ്ങള്‍ പീഡനത്തിന് ഇരയായ നടിയുടെ അടുപ്പക്കാര്‍ക്ക് ആശങ്കയാണ് നല്‍കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയുള്ള ബ്ലാക് മെയിലായിരുന്നു ക്വട്ടേഷന്റെ ലക്ഷ്യമെന്ന വിലയിരുത്തലിലേക്കും കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഒരു സ്ത്രീയായിരുന്നു സുനിയെ ജോലി ഏല്‍പ്പിച്ചതെന്നും പൊലീസ് സൂചന നല്‍കിയിട്ടുണ്ട്. ഈ സ്ത്രീയിലേക്ക് ദൃശ്യങ്ങള്‍ എത്തിയുണ്ടെങ്കില്‍ അത് ആശങ്കപ്പെടേണ്ടതാണ്. ഇത് പുറത്തുവരാനുള്ള സാധ്യതയും കൂടുതലാണ്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം അഭിഭാഷകന്‍ മൊബൈല്‍ ഫോണും കോടതിയില്‍ നല്‍കിയിരുന്നു. തട്ടിക്കൊണ്ട് പോകലിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത ്എത്തിയതിന്റെ സൂചനയായി ഇതിനേയും വിലയിരുത്തിയിരുന്നു. ഇതിന് പിറകെയാണ് ദൃശ്യങ്ങള്‍ കൈമാറാനുള്ള സാധ്യത ഉറപ്പിച്ച് രാത്രിയിലെ മതില്‍ചാട്ടവും രഹസ്യ ആശയ വിനിമയവും എത്തുന്നത്.
വലിയ ഗൂഢാലോചനയുടെ സാധ്യതയും ഇത് വ്യക്തമാക്കുന്നു. ഇയാളെ കണ്ടെത്തേണ്ടത് അനിവാര്യതയുമാണ്.തമ്മനത്തെ ചായക്കട കേന്ദ്രീകരിച്ചും സംഭവത്തിന്റെ ഗൂഢാലോചന നടന്നതായി വിവരം ലഭിച്ചു. പ്രതികളിലൊരാളായ മണികണ്ഠനെ ഇവിടേക്കു വിളിച്ചുവരുത്തിയാണു സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചത്. ചാലക്കുടിയില്‍ എത്തി വാന്‍ വാടകയ്ക്കെടുക്കണമെന്നു മാത്രമാണ് ആദ്യഘട്ടത്തില്‍ പറഞ്ഞത്. പിന്നീടാണു പദ്ധതി വെളിപ്പെടുത്തിയത്. എന്നാല്‍, സംഭവത്തിനിരയായ യുവനടിയെയാണു നോട്ടമിടുന്നതെന്ന വിവരം മണികണ്ഠനെ അറിയിച്ചിരുന്നില്ല.
നടിയുടെ വാഹനത്തില്‍ അത്താണിയില്‍ വച്ച് വാന്‍ ഇടിപ്പിച്ചതു സുനിലാണ്. ഇതിനുശേഷം മണികണ്ഠനും വിജീഷും കാറില്‍ കയറി. ഈ സമയം സുനില്‍കുമാര്‍ പുറത്തിറങ്ങിയില്ല. കാറില്‍ കയറിയ മണികണ്ഠനും വിജീഷും ബലപ്രയോഗത്തിലൂടെ നടിയെ വരുതിയിലാക്കി. ഡ്രൈവര്‍ മാര്‍ട്ടിനു സംഭവത്തില്‍ പങ്കൊന്നുമില്ലെന്നു നടിയെ ബോധ്യപ്പെടുത്താന്‍ മാര്‍ട്ടിന്റെ മുഖത്ത് പലവട്ടം മര്‍ദിച്ചു. ഭീഷണിപ്പെടുത്തിയാണു കാറോടിപ്പിച്ചത്. പിന്നീട് കൊച്ചി നഗരത്തിലെത്തിയശേഷമാണു സുനില്‍കുമാര്‍ കാറില്‍ കയറുന്നത്. കൃത്യം നടത്തിയശേഷം കോയമ്പത്തൂരിലേക്കു പ്രതികള്‍ മുങ്ങിയെങ്കിലും അവിടെവച്ച് മണികണ്ഠന്‍ സുനില്‍കുമാറുമായി തെറ്റി. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാല്‍ നടി പരാതി നല്‍കില്ലെന്നും വളരെ എളുപ്പത്തില്‍ പണം കിട്ടുമെന്നുമായിരുന്നു നേരത്തേ സുനില്‍കുമാര്‍ ധരിപ്പിച്ചത്. ഇതിനു വിരുദ്ധമായി പരാതി കൊടുക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതാണു മണികണ്ഠനെ പ്രകോപിപ്പിച്ചത്.