കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പിടികൂടി കേസൊതുക്കാന്‍ അന്വേഷണസംഘത്തിന്റെ നീക്കം. പള്‍സര്‍ സുനിക്കപ്പറുത്തേക്ക് കേസ് നീണ്ടാല്‍ ഉന്നതരിലേയ്ക്കും പിന്നെ കാര്യങ്ങള്‍ കൈവിടുമെന്ന മുന്നറിയിപ്പിലുമാണ് പോലീസ് കേസന്വേഷണം സുനിയില്‍ അവസാനിപ്പിക്കുന്നത്. പള്‍സര്‍ സുനിയുടെ വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്ന് ലഭിച്ച് വിശദാംശങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തിയട്ടില്ല. പള്‍സര്‍ സുനിയുടെ ഒളിത്താവളങ്ങള്‍ കണ്ടുപിടിക്കാന്‍ സ്ഥിരമായി വിളിച്ചിരുന്ന സുഹൃത്തുക്കളെ തപ്പികണ്ടെത്തിയതല്ലാതെ സുനിയുടെ ഫോണിലേയ്ക്ക് വിളിച്ചിരുന്ന ഉന്നതരെ ഇതുവരെ ചോദ്യം ചെയ്യാനോ ഇവര്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല. കേസിന്റെ വിശദാംശങ്ങള്‍ പോലീസ് അതീവ രഹബസ്യമായാണ് കൈകാര്യം ചെയ്യുന്നത്. സ്ഥിരമായി പേലീസ് പടച്ചുവിടുന്ന കഥകള്‍ പോലും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നില്ല എന്ന കാര്യവും ശ്രദ്ദേയമാണ്. കാര്യമായി പോലീസിന് എന്തോ മറച്ചുപിടിക്കാനുള്ള വ്യഗ്രതയാണ് കേസന്വേഷണത്തില്‍ കാണുന്നത്.
അതേ സമയം നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ആരോപണ വിധേയനായ സൂപ്പര്‍സ്റ്റാര്‍ കഴിഞ്ഞ ആഴ്ച്ച ബ്ലാംഗ്ലൂര്‍ യാത്ര നടത്തിയതായുളള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. അക്രമിക്കപ്പെട്ട നടിയ്ക്ക് അഡ്വാന്‍സ് കൊടുത്ത വകയില്‍ നാല്‍പ്പത് ലക്ഷം നഷ്ടപ്പെട്ട കന്നഡ നിര്‍മ്മാതാവുമായി ഇവര്‍ കൂടക്കാഴ്ച്ച നടത്തിയിരുന്നു. പള്‍സര്‍ സുനിയുടെ മൊബൈല്‍ രേഖകളില്‍ ബാംഗ്ലൂര്‍ യാത്രയുടെ വിശദാംശങ്ങള്‍ കണ്ടെത്തിയെങ്കിലും ആ വഴിക്ക് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകാത്തതും സംശയത്തിനിട നല്‍കുന്നു.
ആക്രമണത്തിന് ഇരയായ നടി, കന്നട നിര്‍മ്മാതാവില്‍ നിന്ന്, ചിത്രത്തിന് ഡേറ്റ് തരാമെന്ന് പറഞ്ഞ് മാസങ്ങള്‍ക്ക് മുമ്പ് 40 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഡേറ്റ് തരാതെ കബളിപ്പിച്ചു. ഇക്കാര്യങ്ങള്‍ നടന്‍- പള്‍സര്‍ സുനി- നിര്‍മ്മാതാവ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തു
ആക്രമിക്കപ്പെട്ട നടിയും, സൂപ്പര്‍താരവും, സൂപ്പര്‍താരത്തിന്റെ ആദ്യ ഭാര്യയും തുല്ല്യ പങ്കാളിത്തത്തോടെ അഞ്ചിടങ്ങളില്‍ വസ്തു വാങ്ങിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം കോട്ടായിയടക്കമുള്ള സ്ഥലങ്ങളിലായിരുന്നു മൂവരും ചേര്‍ന്ന് വാങ്ങിയ വസ്തു. ഈ സ്ഥലം തനിക്ക് വില്‍ക്കണമെന്ന് സൂപ്പര്‍താരം രണ്ട് മാസം മുമ്പ് , ആക്രമിക്കപ്പെട്ട നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാമത്തെ പാട്ണര്‍ക്ക് വെറുതെ സ്ഥലം എഴുതി നല്‍കിയാലും നിങ്ങള്‍ക്ക് നല്‍കില്ലെന്ന നടിയുടെ വാക്കുകള്‍ സൂപ്പര്‍താരത്തെ പ്രകോപിതനാക്കിയിരുന്നു എന്നാണ് വിവരം. മൂവരും നല്ല സുഹൃത്തുക്കളായിരുന്ന കാലത്ത് നിരവധി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്തിരുന്നതായാണ് സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്ന വിവരം. സൂപ്പര്‍ താരത്തിന്റെ ആദ്യഭാര്യയെ ഒരു പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ പോയി നിന്ന് ഒരാഴ്ചയോളം പരിചരിച്ചതാണ് ആക്രമിക്കപ്പെട്ട നായികയുമായുള്ള സൂപ്പര്‍ താരത്തിന്റെ സൗഹൃദ ബന്ധം വഷളാക്കുന്നത്.
സംസ്ഥാനത്തെ ഇടതുനേതാവിന്റെ മക്കള്‍ സൂപ്പര്‍സ്റ്റാറുമായി പുതിയ ബിസിനസ് സംരഭം തുടങ്ങുന്നതിനെ സംബന്ധിച്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അത് കൊണ്ട് തന്നെ പള്‍സര്‍ സുനിയ്ക്ക് സംരക്ഷണമൊരുക്കി ഒരു അറസ്റ്റ് നാടകത്തിനാണ് ഇപ്പോള്‍ പോലീസ് തയ്യാറെടുക്കുന്നതെന്നാണ് സൂചനകള്‍. അതേ സമയം പോലീസിന് ലഭിച്ച പള്‍സര്‍ സുനിയുടെ ടെലിഫോണ്‍ വിഷദാംശങ്ങള്‍ പുറത്താകാതിരിക്കാന്‍ പോലീസ് അതീക ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇതിനായി ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം പോലീസ് നല്‍കിയട്ടുണ്ട്. സരിതാ കേസില്‍ പോലീസിന് ലഭിച്ച ടെലിഫോണ്‍ രേഖകള്‍ പുറത്തായതോടെയാണ് കാര്യങ്ങല്‍ കൈവിട്ടത്. അതേ അവസ്ഥ ഈ കേസിലും സംഭവിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഭയക്കുന്നുണ്ട്.