തിരക്കഥ പൂര്‍ത്തിയായി ഗൂഢാലോചന പള്‍സര്‍ സുനിയിലും മാര്‍ട്ടിനിലും ഒതുങ്ങും; ലക്ഷ്യം ബ്ലാക്‌മെയിലിങ് മാത്രമെന്ന് പോലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേസവസാനിപ്പിക്കാന്‍ പോലീസ് തിരക്കഥ പൂര്‍ത്തിയാക്കി. പ്രതിയുടെ മൊഴിയെന്ന പേരില്‍ പോലീസ് തന്നെ പുറത്ത് വിടുന്ന കഥകളാണ് ഇതിനാധാരം. പ്രമുഖ മോഡലൂം കൂടിയായ നടിയെ തട്ടികൊണ്ട് പോയാല്‍ പണം പെട്ടെന്ന് വാങ്ങാമെന്ന് ആഗ്രഹമാണ് ഈ നടിയെ തട്ടികൊണ്ടുപേകാന്‍ തീരുമാനിച്ചതെന്നാണ് സുനി മൊഴിയില്‍ പറയുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ നേരത്തെ മറ്റു നടികളെ ഇത്തരത്തില്‍ ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് സംഭവം പോലീസ് കെട്ടുക്കഥയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മോഡലിങ് രംഗത്തുകൂടി പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ നടിയെത്തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പള്‍സര്‍ സുനി. ഏതെങ്കിലും നടി എന്നതിലുപരി മോഡല്‍ കൂടിയായ നടിയുടെ ദൃശ്യങ്ങള്‍ കൈയിലെത്തിയാല്‍ ലക്ഷങ്ങള്‍ ഉണ്ടാക്കാമെന്നായിരുന്നു കണക്കുകൂട്ടലെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.
കേസിന്റെ ഗൂഢാലോചന പള്‍സര്‍ സുനിയിലും മാര്‍ട്ടിനിലുമായി ഒതുക്കാനുള്ള നീക്കമാണു നടക്കുന്നത്. മാര്‍ട്ടിനുമായി ചേര്‍ന്ന് ഒരു മാസത്തിലെറേയായി സുനി നടത്തിയ ഗൂഢാലോചനയാകും പോലീസ് വരച്ചുകാട്ടുക. തമിഴ്നാട്ടിലും കേരളത്തിലുമുള്ള തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണ് പോലീസിന്റെ ഇപ്പോഴത്തെ പ്രധാനനീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുനിയുടെ അഭിഭാഷകന്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണിന്റെയും പഴ്സിന്റെയും പാസ്പോര്‍ട്ടിന്റെയും ശാസ്ത്രീയ പരിശോധനാഫലം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസ് രാഷ്ട്രീയ വിവാദമായി മാറിയ സാഹചര്യത്തില്‍ സമഗ്രമായ തെളിവുകളോടെ പരമാവധി വേഗത്തില്‍ കുറ്റപത്രം കോടതിയില്‍ എത്തിക്കാനാണു ശ്രമം.

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ മെമ്മറി കാര്‍ഡ് ഊരിയെടുത്ത ശേഷം ഗോശ്രീ പാലത്തില്‍ നിന്ന് വെള്ളത്തിെേലക്കറിഞ്ഞെന്ന് സുനി മൊഴി മാറ്റിയിരുന്നു. ഫോണ്‍ കണ്ടെത്താനായി അവിടെ തെരച്ചില്‍ നടതത്തുന്നതിനെക്കുറിച്ച് പോലീസ് ആലോചിക്കുന്നുണ്ട്. നേരത്തേ പാലാരിവട്ടത്തിനു സമീപം ഫോണ്‍ ഓടയിലെറിഞ്ഞെന്ന മൊഴിയെ തുടര്‍ന്ന് ഇവിടെ പോലീസ് പരിശോധന നടത്തിയിരുന്നു. അവിടെ ഷര്‍ട്ടാണ് ഉപേക്ഷിച്ചതെന്നാണു സുനി പിന്നീടു പറയുന്നത്.

Top