കൊച്ചി: സിനിമാ താരത്തെ അക്രമിച്ച പള്‍സര്‍ സുനിയെ രക്ഷപ്പെടുത്തിയത് നിര്‍മ്മാതാവോ…? സംശയത്തിന്റെ മുള്‍മുന നീങ്ങുന്നത് ഇങ്ങനെയാണ്… അന്വേഷണം ആരംഭിച്ച വിവരം പള്‍സര്‍ സുനിയെ ആന്റോ ജോസഫ് ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവമറിഞപ്പോള്‍ സുനി എവിടെയായിരുന്നുവെന്ന് അന്വേഷിക്കുകമാത്രമാണ് താന്‍ ചെയ്തതെന്നാണ് നിര്‍മ്മാതാവ് വിശദീകരിക്കുന്നുണ്ടെങ്കിലും പോലീസ് അത് വിശ്വസിക്കുന്നില്ല. ആന്റോ ജോസഫിന്റെ ഫോണ്‍ കാളാണ് അവസാനമായി സുനിയ്ക്ക് ലഭിക്കുന്നത്. ഇതിനുശേഷം സുനി തിരിച്ചു വിളിയ്ക്കുകയും ചെയതു പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഇതാണ് ആന്റോ ജോസഫിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനച്ചതിന്റെ കാരണം.
ആന്റോ ജോസഫിന്റെ ഫോണ്‍വിളിയെത്തുടര്‍ന്ന് അപകടം മനസിലാക്കിയ സുനി പോലീസിനെ കബളിപ്പിച്ച് രക്ഷപെടുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിക്ക് ലാല്‍ ക്രിയേഷന്‍സുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ലാല്‍ ക്രിയേഷന്‍സിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നടപടികള്‍ പോലീസില്‍ സംശയം ജനിപ്പിച്ചിട്ടുമുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ള സുനി ഏര്‍പ്പെടുത്തിയ ഡ്രൈവറെ നടിയെ സ്റ്റുഡിയോയില്‍ എത്തിക്കാന്‍ നിയോഗിച്ചതുമുതല്‍ ഇവര്‍ എത്താന്‍ മണിക്കൂറുകള്‍ െവെകിയിട്ടും അന്വേഷിക്കാതിരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്. സംഭവത്തിനുപിന്നില്‍ പ്രമുഖ നടന് ഈ നടിയുമായുള്ള വ്യക്തിവിരോധം കാരണമായിട്ടുണ്ടെന്ന അഭ്യൂഹം അടക്കമുള്ളവയ്ക്കു സ്ഥിരീകരണമുണ്ടാവണമെങ്കില്‍ പള്‍സര്‍ സുനി പിടിയിലാകേണ്ടതുണ്ട്. സുനിക്ക് ആലപ്പുഴ െകെനകരിയിലും കോയമ്പത്തൂരിലും ഗോവയിലുമുള്ള ഒളിത്താവളങ്ങള്‍ തിരിച്ചറിഞ്ഞ് പോലീസ് കോയമ്പത്തൂരില്‍ നടത്തിയ തെരച്ചിലിലാണ് രണ്ടുപേര്‍ പിടിയിലായത്. ആലപ്പുഴയില്‍ ആരെയും കണ്ടെത്താനായില്ല.