പള്‍സര്‍ സുനി മനുഷ്യക്കടത്തിലെ പ്രതിയെന്ന് പിടി തോമസ് എംഎല്‍എ; വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശയ യാത്ര നടത്തി

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പിടി തോമസ് എംഎല്‍എ.

മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനിയാണ് പള്‍സര്‍ സുനി. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്കേറെ വിശ്വാസമുളള ആളാണ് ഈ വിവരം നല്‍കിയത്. മനുഷ്യക്കടത്തിന് ഇയാള്‍ ആരെയൊക്കെയാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തണം. സുനിയുടെ വിദേശയാത്രയെക്കുറിച്ചും പാസ്പോര്‍ട്ടിനെക്കുറിച്ചും അന്വേഷണം വേണം. ഇടക്കാലത്ത് സിനിമയില്‍ എത്തിയവരില്‍ പലരും ഇവിടെനിന്ന് മാറിപ്പോയതായി കേള്‍ക്കുന്നു.
മനുഷ്യക്കടത്തില്‍ ഇവര്‍ അകപ്പെട്ടതാണോ എന്നും അന്വേഷിക്കണം. സര്‍ക്കാരിന്റെ നിലപാട് കണക്കിലെടുത്ത് സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പി.ടി തോമസ് പറഞ്ഞു.

Top