കൊച്ചിയിലെ പെണ്‍വാണിഭ സംഘങ്ങളുമായി പള്‍സര്‍ സുനിയ്ക്ക് അടുത്ത ബന്ധം; സിനിമാ മോഹവുമായെത്തുന്ന പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയ്ക്ക് കൊച്ചിയിലെ പെണ്‍വാണിഭ സംഘങ്ങളുമായി അടുത്ത ബന്ധം. ഫീമെയില്‍ എസ്‌കോര്‍ട്ട് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി കഴിഞ്ഞ ദിവസം മൊഴി നല്‍കിയ കൊച്ചിയിലെ വ്യവസായിയുടെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലെത്തുന്ന പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലേയ്ക്കും. ഇവരെ ഉപയോഗിച്ച് ഉന്നതരെ ബ്ലാക് മെയില്‍ ചെയ്യ്തതായും പോലീസ് പറയുന്നു.

ഹൈടെക് പെണ്‍വാണിഭം നടത്തുന്ന ഫീമെയില്‍ എസ്‌കോര്‍ട്ട് സര്‍വീസിലൂടെയാണ് സിനിമ ലോകത്ത് സുനി ബന്ധങ്ങളുണ്ടാക്കിയതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. എസ്‌കോര്‍ട്ട് സര്‍വീസിലൂടെ നിരവധി സിനിമാപ്രവര്‍ത്തകരെയും വന്‍ വ്യവസായികളെയും സുനി കെണിയില്‍പ്പെടുത്തിയെന്നും വിവരമുണ്ട്. കാമുകിമാരില്‍ പലരും സുനിയെ പരിചയപ്പെട്ടതും എസ്‌കോര്‍ട്ട് സര്‍വീസ് വഴിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കീഴടങ്ങുന്നതിന്റെ തൊട്ടുമുമ്പുവരെ സുനി അഭിഭാഷകരുമായി ബന്ധപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സുരക്ഷിതമാക്കാനാണ് ഇവര്‍ നല്‍കിയ നിര്‍ദേശം. കേസിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍. കേസിന്റെ നിലനില്‍പ്പിനും മൊബൈല്‍ ഫോണ്‍ കൂടിയെ മതിയാവുവെന്നും കീഴടങ്ങിയാലും ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടരുതെന്നുമാണ് അഭിഭാഷകര്‍ സുനിക്കു മുന്നറിയിപ്പ് കൊടുത്തത്.

നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ വെള്ള സാംസങ് മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തലില്‍നിന്നു കൊച്ചി കായലിലേക്ക് എറിഞ്ഞെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തി. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മണിക്കൂറോളം കായലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. സുനി, വിജീഷ് എന്നിവരെയും കൊണ്ടാണ് തെളിവെടുപ്പിന് എത്തിയത്.

ആഴവും ഒഴുക്കും കൂടുതലുള്ള ഭാഗത്താണ് ഫോണ്‍ കളഞ്ഞതെന്നാണ് സുനി പറയുന്നത്. തുടര്‍ന്ന് അന്വേഷണസംഘം സുനി കൃത്യത്തിനുശേഷമെത്തിയ അമ്പലപ്പുഴ കക്കാഴത്തെ വീട്ടിലെത്തി തെളിവെടുപ്പുനടത്തി. ഇവിടെനിന്ന് മെമ്മറി കാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ചാര്‍ളിയേയും ശെല്‍വനേയും ചോദ്യം ചെയ്തെങ്കിലും ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അറസ്റ്റിലായ മണികണ്ഠനെ മാപ്പുസാക്ഷിയാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് അന്വേഷണസംഘം പറഞ്ഞു. കേസില്‍ ഇതുവരെ എട്ടുപേരാണ് പിടിയിലായിട്ടുള്ളത്. മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, വടിവാള്‍ സലിം, മണികണ്ഠന്‍, വിജീഷ്, പള്‍സര്‍ സുനി, അന്‍സാര്‍, ചാര്‍ളി എന്നിവരാണ് കേസില്‍ പിടിയിലായിട്ടുള്ളത്. അന്‍സാറും ചാര്‍ളിയും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരാണ്.

Top