നടിയെ തട്ടിക്കൊണ്ട് പോകല്‍: ആന്റോ ജോസഫിന് പങ്കില്ലെന്ന് പി.ടി. തോമസ്സ്; ഫോണ്‍ ചെയ്തത് തന്റെയും പോലീസിന്റെയും ലാലിന്റെയും മുന്നില്‍ വച്ച്

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസ്സിലെ മുഖ്യപ്രതിയെ രക്ഷിക്കാന്‍ നിര്‍മാതാവായ ആന്റോ ജോസഫ് ശ്രമിച്ചു എന്ന വാര്‍ത്ത് ശരിയല്ലെന്ന് പി.ടി. തോമസ്സ് എംഎല്‍എ. തന്റെയും സംവിധായകന്‍ ലാലിന്റെയും പോലീസിന്റെയും മുന്നില്‍വച്ചാണ് ആന്റോ ജോസഫ് പള്‍സര്‍ സുനിയെ ഫോണില്‍ വിളിച്ചതെന്നും എംഎല്‍എ പറഞ്ഞു. സുനി ഫോണ്‍ എടുത്തപ്പോള്‍ ആന്റോ ജോസഫ് എസിപിക്കു ഫോണ്‍ കൈമാറി. എന്നാല്‍ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോണ്‍ ബന്ധം വിച്ഛേദിച്ചെന്നും പി.ടി. തോമസ് അറിയിച്ചു. ആന്റോ ജോസഫിന്റെ കോളിനെത്തുടര്‍ന്നാണ് പള്‍സര്‍ സുനി രക്ഷപ്പെട്ടതെന്ന് വ്യാപകമായി വാര്‍ത്ത പരന്നിരുന്നു. ഇതിന്റെ സത്യാവസ്ഥയാണ് ഇതിലൂടെ പുറത്ത് വന്നിരുന്നത്.
അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്ന മൊഴിയും എംഎല്‍എ സ്ഥിരീകരിച്ചു. ഇക്കാര്യം അക്രമികള്‍ നടിയോടു പറഞ്ഞു. തമ്മനത്തെ ഒരു പ്രമുഖ ഫ്‌ലാറ്റിലെത്തിച്ചു ഉപദ്രവിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും മൊഴിയുണ്ട്. അവിടെ 20 പേരുണ്ടെന്നും മയക്കുമരുന്നു കുത്തിവച്ച് ഉപദ്രവിക്കുമെന്നും ഇവര്‍ നടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. സമാനമായ രീതിയിലാണ് നടിയും നേരെത്തെ പൊലീസില്‍ മൊഴി നല്‍കിയത്.

നടിയെ അങ്കമാലി അത്താണിക്കു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് സ്ഥലത്തു നിന്നു കൊച്ചിയിലേക്കു കാറില്‍ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സിനിമാ നിര്‍മാണ കമ്പനി ഏര്‍പ്പാടാക്കിയ കാറിലായിരുന്നു നടിയുടെ യാത്ര. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണു പ്രതികള്‍ നടിയുടെ കാര്‍ തടഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയുടെ കാറിനെ മറ്റൊരു കാറില്‍ പിന്‍തുടര്‍ന്ന പ്രതികള്‍ അത്താണിക്കു സമീപം തടഞ്ഞു നിറുത്തി വണ്ടിയില്‍ അതിക്രമിച്ചു കയറുകയായിരുന്നു. അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം നടി എതിര്‍ത്തു. ഇതോടെ തമ്മനത്തെ ഫ്‌ലാറ്റിലെത്തിച്ചു ലഹരിമരുന്നു കുത്തിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. പ്രതികളുടെ നിയന്ത്രണത്തില്‍ കാര്‍ പത്തോടെ പാലാരിവട്ടം ഭാഗത്ത് എത്തിയതായി നടി മൊഴി നല്‍കി.

പിന്നീട് ഇവരെ തമ്മനം, ചക്കരപ്പറമ്പ്, വെണ്ണല പ്രദേശങ്ങളിലെ ഇടറോഡുകളിലൂടെ കാറില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണു നടി നല്‍കിയ സ്ഥല വിവരണത്തില്‍ നിന്നു പൊലീസിന്റെ അനുമാനം. പത്തര മണിയോടെ കാക്കനാട് വാഴക്കാല ഭാഗത്ത് ഇവരെ വിട്ട് പ്രതികള്‍ മറ്റൊരു വാഹനത്തില്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി രക്ഷതേടി എത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാത്രി തന്നെ പി.ടി. തോമസ് എംഎല്‍എയും സ്ഥലത്ത് എത്തിയിരുന്നു.

Top