കൊച്ചി: നടിയെ തട്ടികൊണ്ട് പോയി അക്രമത്തിനിരയാക്കിയ കേസില്‍ പോലീസിന്റെ കസ്റ്റഡി റിപ്പോര്‍ട്ട് പുറത്ത്. രണ്ടാം പ്രതി പ്രദീപ്, മൂന്നാം പ്രതി സലീം, നാലാം പ്രതി മണികണ്ഠന്‍ എന്നിവരുടെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെതുടര്‍ന്ന് തുടര്‍കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അങ്കമാലി ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
നടിയെ തട്ടികൊണ്ടുപോയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ഉറച്ച വാദത്തിലണ് പോലീസ് അന്വേഷണം ഇപ്പോഴും നീങ്ങുന്നതെന്ന് കസ്റ്റഡി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍
ആവലതിക്കാരിയെ തട്ടിക്കൊണ്ട പോയി നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്നതിനും ലൈംഗികമായി പീഡിപ്പിക്കുന്നതിനും ഗൂഢാലോചന നടത്തി ആലോചിച്ചുറച്ച്, 17.02.2017 തിയതി വൈകിട്ട് ആവലാതിക്കാരിയെ തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് കാറില്‍ ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിംങിനായി വന്ന സമയം ആവലതിക്കാരിയുടെ വാഹനത്തിലെ ഡ്രൈവറായിരുന്ന ഒ ന്നാം പ്രതി മാര്‍ട്ടിന്‍ ഫോണ്‍ മുഖാന്തിരം ആറാം പ്രതി സുനിലുമായി നിരന്തരം ബന്ധപ്പെട്ട ആറാം പ്രതിയും മറ്റ് പ്രതികളും ടെമ്പോ ട്രാവലര്‍ വാഹനത്തില്‍, ആവലാതിക്കാരി സഞ്ചരിച്ചുവന്ന കാറിനെ പിന്തുടര്‍ന്ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എന്‍.എച്ച് 47 റോഡില്‍, എയര്‍പോര്‍ട്ട് സിഗ്നല്‍ ജങ്ഷന് തെക്ക് വശം കോട്ടായി ഭാഗത്ത് വച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രതികള്‍ സഞ്ചരിച്ച് വന്ന വാഹനം, ആവലാതിക്കാരി സഞ്ചരിച്ചുവന്ന വാഹനത്തില്‍ മുട്ടിച്ച്, അപകടം ഉണ്ടാക്കി
പ്രതികള്‍ പെട്ടന്ന് ആവലാതിക്കാരി സഞ്ചരിച്ച കാറില്‍ കയറി ടിയാരിയുടെ ഇരുവശങ്ങളിലുമായി ഇരുന്ന്, ആവലാതിക്കാരിയെ തടങ്കലിലാക്കി എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചുവന്ന്, കളമശ്ശേരി അപ്പോളോ ഭാഗത്ത് നിന്നും രണ്ടും മൂന്നും പ്രതികളായ പ്രദീപും സലീമും സംഘത്തോടൊപ്പം ചേര്‍ന്ന്, തുടര്‍ന്ന് സഞ്ചരിച്ച് മെഡിക്കല്‍ സെന്റര്‍ കഴിഞ്ഞ് ആറാം പ്രതി ആവലാതിക്കാരിയുടെ വാഹനത്തില്‍ കയറി. തുടര്‍ന്ന് കാക്കനാട് ചിറ്റേത്തുകര ഭാഗത്ത് എത്തി നാലും ആറും പ്രതികള്‍ ഒഴികെയുള്ള പ്രതികള്‍, ട്രാവലറില്‍ സഞ്ചരിച്ചും നാലാം പ്രതി, ആവലാതിക്കാരി സഞ്ചരിച്ചുവന്ന കാറോടിച്ച് നാലാം പ്രതി, ആവലാതിക്കാരിയോടൊപ്പം കയറിയ ശേഷം, ആറാം പ്രതി ————– ——————- ——————- ——————– ———– ———– ———- ————- ———— ——–ആതിന്റെ വീഡിയോ പകര്‍ത്തിയും, തുടര്‍ന്ന് ആറാം പ്രതി ———– ———– ———– ———— ചെയ്യിപ്പിച്ചും ആയതിന്റെ വീഡിയോ പിടിച്ചും മറ്റും ലൈംഗികമായി പീഡിപ്പിച്ചകാര്യം.
ഈ കാര്യത്തിന് ആവലാതിക്കാരിയുടെ മൊഴി പ്രകാരം നെടുമ്പാശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ 12.45 മണിക്ക് ക്രൈം 297/17 U/sec.120 (b) 342, 366, 376. 506 (1) and 34 കജഇ മിറ 66 E and 67 a of IT act i FIR രജിസ്റ്റര്‍െ ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഓഡര്‍ നമ്പര്‍ 57 camp/2017 ER dtd 18.02.2017 പ്രകാരം ഈ കേസിന്റെ അന്വേഷണ ചുമതല എന്നെ ഏല്‍പ്പിച്ചിട്ടുള്ളത്, ആയത് പ്രകാരം ഈ കേസിന്റെ ആന്വേഷണം ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളതാണ്. ഞാന്‍ അന്വേഷണം നടത്തി, രണ്ടും മൂന്നും പ്രതികളായ പ്രദീപ്, സലീം എന്നിവരെ 19.02.2017 തിയതിയും നാലാം പ്രതി മണികണ്ഠനെ 21.02.2017 തിയതിയും അറസ്റ്റ് ചെയ്ത്, ബഹു കോടതി മുമ്പാകെ ഹാജരാക്കിയിരുന്നതും, തുടര്‍ന്ന് ബഹ. കോടതി ടിയാളുകളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ താമസിപ്പിച്ച് വന്നിരുന്നതുമാണ്. ടി പ്രതികളെ അപേക്ഷ പ്രകാരം ബഹു.കോടതി 27.02.2017 തിയതി മുതല്‍ 03.03.2017 തിയതി വരെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുതന്നിരുന്നതും, തുടര്‍ന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ അന്വേഷണം നടത്തിയിരുന്നതും, ബഹു. കോടതി അനുവദിച്ച കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് ഇന്നേ ദിവസം (03.03.2017) ബഹു.കോടതി മുമ്പാകെ ഹാജരാക്കിയിട്ടുള്ളതാണ്.
ടി പ്രതികളുടെ സാന്നിധ്യത്തില്‍ കൃത്യത്തിന് ശേഷം ടിയാളുകള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും മറ്റും അന്വേഷണം നടത്തിയതില്‍, ഇതിലെ ആറാം പ്രതിയായ സുനില്‍(പള്‍സര്‍ സുനില്‍) ആവലാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും, ആവലാതിക്കാരിയെ ബലാല്‍ക്കാരമായി ഓറല്‍ സെക്‌സ് ചെയ്യിക്കുന്ന ദൃശ്യങ്ങളും മറ്റും പകര്‍ത്തിയ മൊബൈല്‍ ഫോണും, മെമ്മരി കാര്‍ഡുകളും കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്തതും, ഈ കുറ്റകൃത്ത്യത്തിലെ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മററുമുള്ള കാര്യങ്ങളെക്കുറിച്ച്, പൂര്‍ണ്ണമായ വിവരം ലഭ്യമായിട്ടില്ലാത്തതുമാണ്. ടി സാഹചര്യത്തില്‍ ഇതിലെ കൃത്യം നടത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും, കണ്ടെത്തുന്നതിന്, ഇതിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനുമുള്ള തുടരാന്വേഷണത്തിന് മേല്‍ പറഞ്ഞ പ്രതികളുടെ സാന്നിധ്യം തുടര്‍ന്നും അത്യന്താപേഷികമായി വന്നിരിക്കുകയാണ്. ആകയാല്‍ ഇന്ന് 03.03.2017 ബഹു. കോടതി മുമ്പാകെ ഹാജരാക്കുന്ന മാര്‍ജിനില്‍ പേര് വിവരം രേഖപ്പെടുത്തിയിട്ടുള്ള പ്രതികളെ ഇന്ന് (03.03.2017) മുതല്‍ 06.03.2017 തിയതി വരെയുള്ള മൂന്ന് ദിവസ കാലത്തേക്ക പൊലീസ് കസ്റ്റഡിയില്‍ വിട്ട് തരുന്നതിനുള്ള ഉത്തരവിനായി മേലധികാരത്തിലേക്ക് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.
സവിനയം
ഡെപ്പ്യൂട്ടി പൊലീസ് സൂപ്രണ്ട്
ആലുവ