ഞാന്‍ നിരപരാധിയാണ്, കേസില്‍ ചിലര്‍ കുടുക്കി.പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി:യുവനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നും സുനി എന്ന സുനില്‍ പറയുന്നു. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി അടക്കം മൂന്നു പ്രതികള്‍ ആണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിത്. ചിലര്‍ ചേര്‍ന്ന് തങ്ങളെ കുടുക്കിയതാണ്. അതിനാല്‍ നിരപരാധിത്വം തെളിക്കാന്‍ അവസരം നല്‍കണമെന്ന് ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനി അഭ്യര്‍ഥിച്ചു. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

പള്‍സര്‍ സുനിക്കു പുറമെ കേസിലെ പ്രതികളായ മണികണ്ഠനും വിജീഷും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അഡ്വ. ഇ.സി. പൗലോസ് മുഖേനയാണ് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. സംഭവം നടന്ന ഫെബ്രുവരി 18ന് രാത്രി പ്രതികള്‍ നേരിട്ടെത്തി ചില രേഖകള്‍ നല്‍കിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍, പാസ്പോര്‍ട്ട് തുടങ്ങി രേഖകള്‍ കവറിലിട്ട് തന്നെ ഏല്‍പ്പിക്കുകയായിരുന്നു. ഇവ കോടതിയില്‍ സമര്‍പ്പിച്ചുവെന്നും അഡ്വ. പൗലോസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയില്‍ വച്ചാണ് കാറിലേക്ക് ഒരു സംഘം ഇരച്ചു കയറി വാഹനം തട്ടിയെടുത്തത്.കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപരമായ ചിത്രമെടുക്കാന്‍ ശ്രമിച്ചു. പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോള്‍ ഇവര്‍ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയായിരുന്നു. മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നടി പൊലീസിനോട് മൊഴി നല്‍കി.

സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ നടിയുടെ മുന്‍ ഡ്രൈവറായ പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സുനിയെ രക്ഷപെടാന്‍ സഹായിച്ച അമ്പലപ്പുഴ സ്വദേശി അന്‍വറെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി തന്നെ പറഞ്ഞതായാണ് നടിയുടെ മൊഴി. വാഹനത്തില്‍ വച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായും സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും അവര്‍ പൊലീസിന് മൊഴി നല്‍കി. ക്വട്ടേഷനാണെന്ന് ഉറപ്പായതോടെ ആരാണ് ക്വട്ടേഷന്‍ കൊടുത്തത് എന്നതാകും ഇനി പൊലീസ് അന്വേഷിക്കേണ്ടി വരിക.

കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടു പ്രതികള്‍ എന്നാല്‍, ക്വട്ടേഷന്‍ വാദം തള്ളിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അവരെ സഹായത്തിന് വിളിച്ചു എന്നല്ലാതെ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതെന്ന് അറിയില്ലെന്നാണ് കൂട്ടു പ്രതികള്‍ മൊഴി നല്‍കിയത്. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനിയുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണം നീളുമെന്നത് ഉറപ്പാണ്. രാഷ്ട്രീയക്കാരന്റെ മക്കളുമായി ബന്ധമുള്ളവര്‍ ക്വട്ടേഷന്‍ സംഘമാണ് നടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്നതിന്റെ സൂചനയാണ് ഡിഎന്‍എ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഏഴംഗ സംഘമാണ് കൃത്യം നടത്തിയതെങ്കിലും ആറു പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ് ഇവര്‍ എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് പിടിയിലായവര്‍ അന്വേഷണസംഘത്തോട് നേരത്തേ വെളിപ്പെടുത്തി. പ്രതികള്‍ ഉപയോഗിച്ച ടെമ്പോ ട്രാവലര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറന്‍സിക് വിദഗ്ദ്ധര്‍ ശാസ്ത്രീയ പരിശോധന നടത്തി. ട്രാവലറില്‍ നിന്നും പ്രതികളുപയോഗിച്ചെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണിത്. മൂന്ന് ദിവസം മുമ്പാണ് വാഹനം വാടകയ്ക്കെടുത്തത്.അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടികൂടാനുള്ള ശ്രമം പോലീസ് ഉൗര്‍ജിതമാക്കിയിട്ടുണ്ട്. പള്‍സര്‍ സുനി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് പോലീസിന്‍റെ നിഗമനം. ലുക്ക് ഓട്ട് നോട്ടീസ് ഇറക്കിയതിനാല്‍ വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്കു കടക്കാന്‍ സാധിക്കുകയില്ല. ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്ത സുനിയുടെ സുഹൃത്ത് അന്‍വറിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Top