
പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടിയായി ഭീകരരുടെ താവളം ആക്രമിച്ച് തിരിച്ചടിച്ച ഇന്ത്യന്‍ നടപടിയോട് പ്രതികരിച്ച് പാകിസ്താന്‍ പ്രതിപക്ഷനേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ്.ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാക് പതാക പാറുമെന്നും ഷഹബാസ്. പാകിസ്ഥാന്‍ നേതാക്കള്‍ പുലര്‍ത്തുന്ന സംയമനം ദൗര്‍ബല്യമായി ഇന്ത്യ കരുതിയാല്‍ അത് വലിയ അബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കി. പാകിസ്താനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തോട് പ്രതികരിക്കുകയായിരുന്നു ഷഹബാസ്.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ് ഷെരീഫ്.യുദ്ധക്കൊതി ഇന്ത്യ നിര്‍ത്തണമെന്നും നേതാക്കള്‍ വിവേകപൂര്‍വം ചിന്തിക്കുകയും ഉത്തരവാദിത്വത്തോടെ പെരുമാറുകയും വേണമെന്നും ഷഹബാസ് ആവശ്യപ്പെട്ടു. അല്ലാതെ തെക്കന്‍ ഏഷ്യയിലെ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളി വിടരുതെന്നും ഷഹബാസ് കൂട്ടിച്ചേര്‍ത്തു.