സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ നയന പൂജരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് വധശിക്ഷ. പൂനെ ശിവാജി നഗര്‍ കോടതിയാണ് പ്രതികളായ മൂന്ന് പേര്‍ക്ക് വധ ശിക്ഷ വിധിച്ചത്. സംഭവം നടന്ന് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന്റെ വിധി. യോഗേഷ് റൗത്ത്, മഹേഷ് ഥാക്കൂര്‍, വിശ്വാസ് എന്നിവരാണ് കേസിലെ പ്രതികള്‍. വകുപ്പ് 376 ബലാത്സംഗം, 302 കൊലപാതകം, 120 ബി ഗൂഢാലോചന, 361 തട്ടികൊണ്ടുപോകല്‍ തുടങ്ങി ഇന്ത്യന്‍ പീനല്‍ കോഡിലെ മറ്റ് വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
2009 ഒക്ടോബര്‍ ഏഴിനാണ് ഖറാഡിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന നയന പൂജാരിയെ തട്ടികൊണ്ടു പോയത്. മൂന്നാം ദിവസം കേഡ് താലൂക്കിലെ സരവാഡി വനമേഖലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നയനയെ ബലാത്സംഗം ചെയ്തതായും എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നീട് അന്വേഷണത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു.