മുംബൈ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റൈസിംഗ് പൂണെസൂപ്പര്‍ ജയന്റ്‌സിന് മൂന്നു റണ്‍സ് ജയം. നിര്‍ണായകമായ പത്തൊന്‍പതാം ഓവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങിയ ബെന്‍ സ്റ്റോക്‌സിന്റെ മകവിലാണ് റൈസിംഗ് പൂണെസൂപ്പര്‍ ജയന്റ്‌സിന്റെ ജയം. പൂണെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍. മുംബൈക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനെ ആയുള്ളു. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ച്വറി നേടിയെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല.
അജിങ്ക്യ രഹാനെ-രാഹുല്‍ ത്രിപാഠി ഓപ്പണിങ് സഖ്യം 76 റണ്‍സാണ് അടിച്ചെടുത്തത്. ഇതിന് ശേഷം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ പുണെയ്ക്കായില്ല. രഹാനെ(32 പന്തില്‍ 38),ത്രിപാഠി(31 പന്തില്‍ 45) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഒരു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിങ്ങും റണ്‍സ് നല്‍കാന്‍ പിശുക്ക് കാണിച്ചതോടെ പുണെക്ക് വന്‍ സ്‌കോര്‍ മോഹം ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു.