പട്ടിക്കും പൂച്ചയ്ക്കും വരെ നികുതി; തദ്ദേശ വകുപ്പിന്‍റെതാണ് നടപടി

പഞ്ചാബില്‍ ഇനി മൃഗങ്ങളെ വളര്‍ത്തണമെങ്കില്‍ നികുതി കൊടുക്കണം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വളര്‍ത്തുമൃഗങ്ങള്‍ക്കു മേല്‍ നികുതി കൊണ്ടുവരുന്നത്. പഞ്ചാബിലെ തദ്ദേശസ്വയംഭരണ വകുപ്പാണ് വീട്ടില്‍ വളര്‍ത്തുന്ന പട്ടി, പൂച്ച, കുതിര, പന്നി, ആട്, കാള, ആന പശു തുടങ്ങിയ മൃഗങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തികൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കുലര്‍ പ്രകാരം പഞ്ചാബ് സ്വദേശികള്‍ പട്ടി, പൂച്ച, പന്നി, ആട്, മാന്‍ എന്നിവയ്ക്ക് 250 രൂപയും, കാള, എരുമ, ഒട്ടകം, കുതിര, ആന എന്നിവയ്ക്ക് 500 രൂപ വീതവും വര്‍ഷത്തില്‍ നികുതി നല്‍കണം. കൂടാതെ വളര്‍ത്തുമൃഗങ്ങളെ തിരിച്ചറിയാനായി ബ്രാന്‍ഡിങ്ങ് കോഡുകളോ അടയാള ചിഹ്നങ്ങളോ, നമ്പറുകളോ നല്‍കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ലൈസന്‍സ് എടുക്കുകയും വര്‍ഷാവര്‍ഷം പുതുക്കുകയും വേണം.

Top