തിരുവനന്തപുരം: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, ജനങ്ങളുടെ ആശങ്ക പരിഹരിക്കും. തല്‍ക്കാലത്തേക്ക് എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്തിവക്കാന്‍ ഐഒസിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതി വേണ്ടെന്നുവെക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അതിനാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാറിെന്‍റ പദ്ധതിയില്ല, ദേശീയതലത്തിലുള്ള വികസനപദ്ധതിയാണ്. വികസനപദ്ധതികള്‍ക്ക് തുരങ്കം വെക്കലാകുമതെന്നും പിണറായി പറഞ്ഞു. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുടെയും യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
നാടിെന്‍റ വികസനത്തിന് വേണ്ട പദ്ധതികള്‍ നടപ്പാക്കുയെന്നതാണ് സര്‍ക്കാര്‍ നയം. വികസനത്തിനായി ഒഴിച്ചു കൂടാനാകാത്ത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏതെങ്കിലും തരത്തിലും ബുദ്ധിമുേട്ടാ പ്രശ്നമോ ഉണ്ടെങ്കില്‍ അക്കാര്യങ്ങള്‍ അത് പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി വ്യക്തമാക്കി.
പ്ലാന്റ് വരുന്നതുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ പ്ലാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കും. റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.അതേസമയം, സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്തിവക്കാന്‍ യോഗത്തില്‍ തീരുമാനമായതിനാല്‍ തല്‍ക്കാലം സമരം അവസാനിപ്പിക്കുകയാണെന്നും വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഭാവി കാര്യങ്ങള്‍ ആലോചിക്കുമെന്നും നേതാക്കള്‍ പ്രതികരിച്ചു.
െഎ.ഒ.സി പദ്ധതിയില്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ടെര്‍മിനലിെന്‍റ സുരക്ഷയെ സംബന്ധിച്ച സമരക്കാരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. നിര്‍മ്മാണത്തില്‍ പാരിസ്ഥിതിക അനുമതി പ്രകാരമുള്ള കാര്യങ്ങള്‍ െഎ.ഒ.സി പാലിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. അത് സര്‍ക്കാര്‍ പരിശോധിക്കുന്നതുവരെ പ്രവര്‍ത്തന ങ്ങള്‍ നിര്‍ത്തും. പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് െഎ.ഒ.സി സമ്മതിച്ചിട്ടുണ്ട്. നിര്‍മ്മാണത്തില്‍ പാരിസ്ഥിതിക മാനദണ്ഡങ്ങളും സുരക്ഷയും െഎ.ഒ.സി പാലിക്കുന്നുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ വിദഗ്ധ സമിതിയെ വെച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.