കൊച്ചി: കർമ്മ ന്യൂസിനെ പൊളിച്ച് കൈയ്യിൽ തരും.ഷാജന്റെ വഴിയേ തന്നെ കർമ്മയിലെ എല്ലായെണ്ണവും ഓടുമെന്ന് പിവി അൻവർ എംഎൽഎ പറഞ്ഞു .നിരന്തരമായി ഭയപ്പെടുത്തി ഭീക്ഷണിപ്പെടുത്തി വ്യാജ വാർത്ത സൃഷ്ടിച്ച് ബ്ളാക്ക്മായിൽ ചെയ്യുന്ന കർമ്മ ന്യുസ് വിൻസ് മാത്യവും സംഘത്തെയും ഓടിക്കുമെന്നു തന്നെയാണ് പി വി അൻവർ എംഎൽഎ പറയുന്നത് .
കര്‍മ്മ ന്യൂസിനെതിരെ ഗുരുതര വകുപ്പുകളില്‍ കേസെടുത്ത് സര്‍ക്കാര്‍. പി വി അന്‍വര്‍ എംഎല്‍എ ഫേസ് ബുക്കില്‍ എഫ് ഐ ആര്‍ പുറത്തുവിട്ടതോടെയാണ് മാനേജിങ് ഡയറക്ടര്‍ വിന്‍സ് മാത്യു ഉള്‍പ്പെടെ കേസില്‍ പ്രതിയായ വിവരങ്ങള്‍ പുറത്തറിയുന്നത്.
പോക്‌സോ കേസിലെ ഇരയുടെ വിവരങ്ങള്‍ പ്രസീദ്ധകരിച്ചതിനാണ് വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. IPC 228-A,34 എന്നീ സെക്ഷനുകൾ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത് . ജാമ്യമില്ലാ വകുപ്പാണിത് .എന്നാൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ജാമയം കിട്ടാമെങ്കിലും പൊലീസ് അറസ്റ്റു ചെയ്താൽ ജാമ്യം കിട്ടില്ല !Galaxy Zoom India Private Limited കീഴിലാണ് കർമ്മ ന്യുസ് പ്രവർത്തിക്കുന്നത് .സീരിയസായ ക്രിമിനൽ കുറ്റം ചുമത്തപ്പെടുമ്പോൾ കമ്പനി ഡയറക്ടേഴ്സ് അടക്കം പ്രതി സ്ഥാനത്ത് എത്തുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
ഒരു കോടി ആവശ്യപ്പെട്ട് ആശുപത്രി ഉടമകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെ മുപ്പതോളം സമാന കേസുകളില്‍ പോലീസ് എ എഫ് ഐ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി ഫ്സ്റ്റ് പോസ്റ്റ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍മ്മ ന്യൂസിന്റെ കമ്പനി മേധാവികള്‍ക്കെതിരെയും വിവിധ കേസുകളില്‍ അന്വഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ കർമ്മയെ പൂട്ടാനൊരുങ്ങി ഇഡിയും.
ഇഡി നല്‍കുന്ന വിവരം കര്‍മ്മ ന്യൂസിന് നാല് ഡയറക്ടര്‍മാര്‍ ഉണ്ട് എന്നാണ്. വിന്‍സ് മാത്യു , വിൻസ് മാത്യവിന്റെ ഭാര്യ, അയ്യപ്പന്‍ ശ്രീകുമാര്‍, അംജിത് ഖാന്‍ എന്നിവര്‍.. ഇവര്‍ വിദേശ നാണയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് ഇഡി അന്വേഷിച്ച് വരികയാണ്.അതിനിടെയാണ് കർമ്മക്കും മറുനാടനെ അനുഭവം ഉണ്ടാകുമെന്ന് പിവി അൻവർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
ചെസ്റ്റ് നമ്പർ 3കർമ്മ ന്യൂസ്..
പൊളിച്ച് കൈയ്യിൽ തരും..
ഷാജന്റെ വഴിയേ തന്നെ കർമ്മയിലെ
എല്ലായെണ്ണവും ഓടും..
അഴിക്കുള്ളിലാവും..ആക്കും..
തടയാൻ പറ്റുന്ന ആളുകൾ
നിരന്ന് വന്ന് നിന്നങ്ങ് തടഞ്ഞ് കാണിക്ക്..
നീയൊക്കെ അന്തിചർച്ച സംഘടിപ്പിക്ക്..
ഗുണ്ടായിസം തന്നെയാണെന്ന്
കൂട്ടിക്കോ..😎
Stay Tuned Dears..😉