തിരുവനന്തപുരം : മറുനാടൻ മലയാളിയെയും ഷാജൻ സ്‌കറിയയേയും വേട്ടയാടുന്നതായി ആരോപണം മലയാള മാധ്യമ രംഗത്ത് ഒന്നര പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന മാധ്യമമായ മറുനാടൻ മലയാളിക്കുനേരെയും നിരവധി കള്ളക്കേസുകളാണ് ഇടതു സർക്കാരിന്റെ പോലീസ് എടുത്തിരിക്കുന്നതെന്ന് മറുനാടൻ ആരോപിക്കുന്നു കേസുകളൊക്കെ ഉണ്ടായിരിക്കുന്നത് സർക്കാറിന്റെ മൗനാനുവാദത്തോടെ ആണെന്നും മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു .എറ്റവും ഒടുവിലായി പി വി ശ്രീനിജൻ എംഎൽഎയാണ് മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കുനേരെ കള്ളക്കേസ് കൊടുത്തിരിക്കുന്നു എന്നും അവർ ആരോപിക്കുന്നു .
കൊച്ചി പാലാരിവട്ടത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ റിക്രൂട്ട്മെന്റ് സ്റ്റേഡിയം തുറക്കാതെ തടഞ്ഞ, ശ്രീനിജന്റെ നടപടിയിൽ പ്രതിഷേധിച്ച് വീഡിയോ ചെയ്തതിനാണ്, അത് പട്ടികജാതി-വർഗ അതിക്രമമാക്കി ശ്രീനിജൻ പരാതി കൊടുത്തത്. പൊലീസ് ആവട്ടെ കാര്യങ്ങൾ ഒന്നും പഠിക്കാതെ എഫ് ഐ ആർ ഇടുകയും ചെയ്തു. മറുനാടൻ പൂട്ടിക്കുമെന്ന് പറഞ്ഞാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ പരസ്യമായി രംഗത്തുവന്നത്. ഈ ആഹ്വാനത്തിന് പിന്നാലെ കുറച്ചു ദിവസങ്ങളായി മറുനാടനെതിരെ ഹാക്കിങ് ശ്രമം നിരന്തരം നടന്നു വരികയാണ്. ഇതോടെ പുതിയ പേജ് ഉണ്ടാക്കിയാണ് മറുനാടൻ അതിജീവിക്കുന്നത്. കേരളമെങ്ങും കേസുകൾ കൊടുത്ത് നടത്തിച്ച് മറുനാടനെ ബുദ്ധിമുട്ടിക്കാനാണ് ഈ രണ്ട് എംഎൽഎമാരുടെയും നേതൃത്വത്തിൽ നീക്കം നടക്കുന്നത്.
മറുനാടന്റെ ഇരകൾ എന്ന് പറഞ്ഞ് കുറേ തട്ടിപ്പകാരെയും വെട്ടിപ്പുകാരെയുമാണ് ഇപ്പോൾ ഇവർ രംഗത്തിറക്കുന്നത്. മാതൃഭൂമിയും, മനോരമയും അടക്കമുള്ള മുഖ്യധാരാ പത്രങ്ങൾപോലും റിപ്പോർട്ട് ചെയ്ത, പൊലീസ് കേസ്എടുത്തവർ പോലും, മറുനാടന്റെ ഇരകൾ ആണെന്ന കുപ്രചാണമാണ് പി വി അൻവർ നടത്തുന്നത്. ഇതിനൊക്കെ ഒത്താശ ചെയ്തുകൊണ്ട്, സർക്കാറും പൊലീസും ഒപ്പുമുണ്ട്. എന്നാൽ ലക്ഷക്കണക്കിനുവരുന്ന സാധാരണക്കാർ മറുനാടന് പിന്തുണയുമായി രംഗത്ത് എത്തുന്നുണ്ട് എന്നും മറുനാടൻ മലയാളിയിൽ എം റിജു റിപ്പോർട്ട് ചെയ്യുന്നു .
സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ കൊലവിളി പ്രസംഗം നടത്തി എന്നും മറുനാടൻ ആരോപിക്കുന്നു.
മാതൃഭൂമിയും, മനോരമയും അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ എഡിറ്റോറിയിൽ എഴുതി പ്രതിഷേധിച്ചു. ലയാള മനോരമ തങ്ങളുടെ എഡിറ്റോറിയലിലുടെ ഇങ്ങനെ ചൂണ്ടിക്കാട്ടന്നു. ”സിപിഎം സംസ്ഥാന സെക്രട്ടറിക്കു ജനങ്ങളിൽ അധികാരം പ്രയോഗിക്കാൻ ഇതു ചൈനയോ ഉത്തര കൊറിയയോ അല്ല. പാർട്ടി അണികളെ കണ്ണുരുട്ടിക്കാണിക്കുന്നതുപോലെയല്ല മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും എം വിഗോവിന്ദന് ആരാണൊന്നു പറഞ്ഞുകൊടുക്കുക? സ്വന്തം പദവിക്ക് അത്രത്തോളം വലുപ്പമുണ്ടെന്നു സ്വയം തെറ്റിദ്ധരിച്ചതുകൊണ്ടാവണം അദ്ദേഹം കഴിഞ്ഞദിവസം ധാർഷ്്ട്യത്തോടെ മാധ്യമങ്ങൾക്കുനേരെ തിരിഞ്ഞത്.
വാർത്തകൾ തങ്ങൾക്ക് അനുകൂലമാകുമ്പോൾ മാധ്യമങ്ങളെ വാഴ്‌ത്തുകയും വിമർശനപരമായാൽ അവയുടെ വായടപ്പിക്കുകയും ചെയ്യാനുള്ള പ്രവണത ഭരിക്കുന്നവരിലും പാർട്ടി നേതാക്കളിലും ഏറിവരികയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഭീഷണി. പി.എം.ആർഷോയുമായി ബന്ധപ്പെട്ട വാർത്തയുടെ ന്യായാന്യായങ്ങളെച്ചൊല്ലി പ്രതികരിക്കാൻ ഇവിടെ വ്യവസ്ഥാപിത മാർഗങ്ങളുണ്ടെന്നിരിക്കെ ഇത്തരത്തിലൊരു അഹങ്കാരഭാഷയിൽ ഭീഷണി ഉയർത്താൻ എം വിഗോവിന്ദന് എന്താണ് അവകാശം?
ആറു വർഷംമുൻപ്, കടക്ക് പുറത്ത്’ എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ ആട്ടി പുറത്താക്കിയതിനെ ഇതുമായി ചേർത്ത് ഓർമിക്കുന്നവരുണ്ടാകണം. മുഖ്യമന്ത്രി രാജ്യത്തില്ലാത്ത സാഹചര്യത്തിൽ തനിക്കാണിപ്പോൾ സമസ്താധികാരങ്ങളും എന്നാണോ പാർട്ടി സെക്രട്ടറി കരുതിയിരിക്കുക? ”- മനോരമ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ‘സമഗ്രാധിപത്യത്തിലെ ലക്ഷണം’, എന്ന എഡിറ്റോറിയലിലൂടെ മാതൃഭൂമിയും ചൂണ്ടിക്കാട്ടുന്നത് ഇതേ പ്രശ്നമാണ്.
അതേസമയം മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന സർക്കാർ നയത്തിനെതിരെ മറുനാടനും പിന്തുണയുമായി ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്ത് വന്നു .സത്യങ്ങൾ വിളിച്ച് പറയുന്ന ഓൺ ലൈൻ മാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഗുരുതരമായാ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.
ഇടതുപക്ഷ എംഎൽഎ ആയ പി വി അൻവർ ഉയർത്തുന്ന ഭീക്ഷണി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് .മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന ചിന്ത ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല .പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ഓണലൈൻ മാധ്യമങ്ങളെ പൂട്ടിക്കും എന്ന പിവി അൻവറിന്റെ നീക്കത്തിനെതിരെ അതിശക്തമായി നീങ്ങുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പത്രക്കുറിപ്പിൽ അറിയിച്ചു.
മാധ്യമങ്ങളുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ചാനലുകള്‍ ഒറ്റക്കെട്ടായിത്തന്നെ നീങ്ങുമെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം,(പത്തനംതിട്ട മീഡിയ) വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), , ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്.ശ്രീജിത്ത് (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ് അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവര്‍ പറഞ്ഞു.