സിന്ധുവാണ് താരം ….ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി. സിന്ധുവിലൂടെ ഇന്ത്യക്ക് രണ്ടാം മെഡല്‍

റിയോ:റിയോയില്‍ നിന്ന് ഇന്ത്യക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി.  ഒളിമ്പിക്സ് ബാഡ്മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കി പി.വി സിന്ധു സെമിഫൈനലില്‍. ലണ്ടന്‍ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവും ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരിയുമായ വാങ് യിഹാനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിഫൈനലില്‍ കടന്നത്. സ്കോര്‍: 22-20, 21-19.ഇതോടെ ഈയിനത്തില്‍ സ്വര്‍ണ്ണ മെഡലോ വെള്ളി മെഡലോ ഇന്ത്യക്ക് ഉറപ്പായി.ഒളിമ്പിക്‌സിലുടനീളം തുടര്‍ന്ന തകര്‍പ്പന്‍ ഫോം സെമിയിലും ആവര്‍ത്തിച്ചാണ് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്. ഡ്രോപ്പ് ഷോട്ടുകളാലും സൂപ്പര്‍ സ്മാഷുകളാലും ക്രോസ് കോര്‍ട്ട് ഷോട്ടുകളാലും തന്നെക്കാള്‍ ഉയര്‍ന്ന റാങ്കുകാരിയായ ജപ്പാന്‍ താരത്തെ മത്സരത്തിലുടനീളം സിന്ധു വലച്ചു.സിന്ധുവിന്റെ തകര്‍പ്പന്‍ കളിക്ക് മറുപടിയില്ലാതെ പലപ്പോഴും  നിസ്സഹായകയാകുന്ന ജപ്പാന്‍ താരത്തെയാണ് റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കണ്ടത്.

 

ലോക ആറാം നമ്പര്‍ താരത്തെ രണ്ട് സെറ്റ് മാത്രം നീണ്ട് നിന്ന പോരാട്ടത്തില്‍ തകര്‍ത്താണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍: 21-19, 21-10. ഫൈനലില്‍ സ്‌പെയിനിന്റ കരോലിനാ മരിനാണ് സിന്ധുവിന്റെ എതിരാളി. സെമിയില്‍ ചൈനയുടെ ലി ഷുറേയിയെ തകര്‍ത്താണ് മരിന്‍ ഫൈനലിലെത്തിയത്. ഒളിമ്പിക്‌സിലുടനീളം തുടര്‍ന്ന തകര്‍പ്പന്‍ ഫോം സെമിയിലും ആവര്‍ത്തിച്ചാണ് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്. ഡ്രോപ്പ് ഷോട്ടുകളാലും സൂ്പ്പര്‍ സ്മാഷുകളാലും ക്രോസ് കോര്‍ട്ട് ഷോട്ടുകളാലും തന്നെക്കാള്‍ ഉയര്‍ന്ന റാങ്കുകാരിയായ ജപ്പാന്‍ താരത്തെ മത്സരത്തിലുടനീളം സിന്ധു വലച്ചു. സിന്ധുവിന്റെ തകര്‍പ്പന്‍ കളിക്ക് മറുപടിയില്ലാതെ പലപ്പോഴും നിസ്സഹായകയാകുന്ന ജപ്പാന്‍ താരത്തെയാണ് റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ ഗെയിമില്‍ ഏതാണ്ട ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. സിന്ധുവിന്റെ സര്‍വ്വീസോടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍ ആദ്യ പോയന്റ് നേടിയത് ജപ്പാന്‍ താരമാണ്. തുടര്‍ന്ന ലീഡ് പിടിച്ചെടുത്ത സിന്ധു അത് അവസാനം വരെ തുടര്‍ന്നു. ആദ്യ ബ്രേക്കിന് പിരിയുമ്പോള്‍ സിന്ധു 11-6ന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. പിന്നീട് തിരിച്ചടിച്ച ജപ്പാന്‍ താരം ഒരു ഘട്ടത്തില്‍ പോയന്റ് 19-18 എന്ന നിലയിലെത്തിച്ചു. പതറാതെ കളിച്ച സിന്ധു ഒന്നാന്തരമൊരു ഡ്രോപ്പ് ഷോട്ടിലൂടെ പോയന്റ് 20-18 എന്ന നിലയിലാക്കി. ഗെയിം സ്വന്തമാക്കാന്‍ ഒരു പേയന്റ് മാത്രം അകലെ. ജപ്പാന്‍ താരം ഒരു പോയന്റ് നേടി ഒരുതവണ ഗെയിം സേവ് ചെയ്‌തെങ്കിലും 21-19ന് ഒടുവില്‍ ആദ്യ ഗെയിം സിന്ധുവിനൊപ്പം നിന്നു.

രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. ബ്രേക്കിന് പിരിയുമ്പോള്‍ പോയന്റ് നില 11-9. അവിടുന്നങ്ങോട്ട് സിന്ധുവിന്റെ അപ്രമാധിത്വമായിരുന്നു കോര്‍ട്ടില്‍. ജപ്പാന്‍ താരത്തെ കാഴ്ചക്കാരിയാക്കി പോയന്റുകള്‍ നേടി മുന്നേറിയ സിന്ധു ഒടുവില്‍ 21-10ന് ഗെയിമും മാച്ചും സ്വന്താക്കി ഫൈനലിലേക്ക്. ഫൈനല്‍ പ്രവേശനത്തോടെ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ലോക പത്താം നമ്പര്‍ താരമായ സിന്ധു. ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം ഇതോടെ സിന്ധുവിന് സ്വന്തമായി. മാത്രവുമല്ല, ഒരു ഇന്ത്യന്‍ വനിതയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടവും ഇതോടെ സിന്ധുവിന്റെ പേരിലാവും. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ സൈനയുടെ പ്രകടനമാണ് ഒരു വനിതാ ബാഡ്മിന്റണ്‍ താരത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. റിയോയില്‍ ഫൈനലിലെത്തിയതോടെ സിന്ധു ഇത് മറികടക്കുമെന്ന് ഉറപ്പായി.

Top