കോഴിക്കോട്: തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തിയ സംഭവത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കെതിരേ നടപടി.
പിഡ്ബ്ല്യുഡി കോഴിക്കോട് കുന്ദമംഗലം സെക്ഷൻ എൻജിനീയർ ജി. ബിജു, ഓവർസിയർ പി.കെ. ധന്യ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉത്തരവിനെ തുടർന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചത്. കോഴിക്കോട് കുന്ദമംഗംലം-മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിൽ കുഴികളൊന്നുമില്ലാത്ത റോഡിൽ 17 മീറ്റർ സ്ഥലത്ത് ടാറിങ് നടത്തിയ സംഭവത്തിലാണ് നടപടി.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ ട്രോൾ അടക്കമുള്ള കാര്യങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് മന്ത്രി തന്നെയാണ് വിഷയത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയത്. റോഡ് തകരാരെ ടാറിംങ് നടത്തിയതിന്റെ വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.