ഒറ്റപ്പെട്ട് ഖത്തര്‍:ഭയപ്പെട്ട് പ്രവാസി മലയാളികള്‍ !..ചരടുവലിച്ചതു യുഎസും ട്രംപും ?ഖത്തറിലേക്ക് നോക്കി ലോകം……

ദോഹ :ഖത്തര്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത് ആശങ്കയിലാക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് മലയാളികളേയും ഇന്ത്യക്കാരായ മറ്റുള്ളവരേയും ആണ് .ആശങ്കയിലാണ് കേരള ജനത .നയതന്ത്ര ബന്ധം വിച്ഛേദിച്ചത് ഐസിസിനെയും അല്‍ഖ്വയ്ദയെും പിന്തുണയ്ക്കുന്നതിനാല്‍ എന്നാണ് പറയുന്നത് .ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച സൗദി അറേബ്യ, ബഹറൈന്‍, യുഎഇ, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളാണ് ഖത്തറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ളത്. മേഖലയിലെ സമാധാനത്തിന് ഖത്തര്‍ ഭീഷണിയാവുന്നുവെന്നും ഈ രാഷ്ട്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഖത്തര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും ഐസിസിനെയും അല്‍ഖ്വയ്ദയെയും പിന്തുണയ്ക്കുന്നുവെന്നുമാണ് സൗദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍.

എണ്‍പത് ലക്ഷത്തോളം ഇന്ത്യക്കാരുടെ കര്‍മ്മഭൂമിയാണ് അറേബ്യ. ഖത്തറിലും ഖത്തറുമായി ഇടഞ്ഞു നില്‍ക്കുന്ന ബഹറിന്‍, ഇൗജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ വിശേഷിച്ച് മലയാളികളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ തീരുമാനത്തോടെ ഇവിടങ്ങളില്‍ ജോലിയിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഖത്തറിലേക്ക് പോവാന്‍ സാധിക്കാതെ വരും. ഖത്തറിലുള്ളവര്‍ ഒറ്റപ്പെടുകയും ചെയ്യും.ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്ന പത്താമത്തെ രാഷ്ട്രമാണ് ഇന്ത്യ.ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സിഎന്‍ജി വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് 25 വര്‍ഷത്തേക്കുള്ള കരാറില്‍ കഴിഞ്ഞ ഡിസംബറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രംപിന്റെ ഇടപെടല്‍

അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ സൗദി സന്ദര്‍ശനത്തോടെയാണു ഖത്തറിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ജിസിസി അംഗരാജ്യങ്ങള്‍ തീരുമാനിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്. സൗദിയിലെത്തിയ ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സൗദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍ ഇറാനെതിരായ നീക്കത്തെ ഖത്തര്‍ ഭരണകൂടം എതിര്‍ത്തു. ഇതോടെ കാര്യങ്ങള്‍ ഖത്തറിനെതിരായി.

മേഖലയിലെ കരുത്തുറ്റ രാജ്യമാണ് ഇറാനെന്നും ഹിസ്ബുള്ള പ്രതിരോധ മുന്നേറ്റമാണെന്നുമുള്ള തരത്തില്‍ ഖത്തര്‍ അമീര്‍ പ്രതികരിച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്നു റിപ്പോര്‍ട്ട് നീക്കംചെയ്ത അധികൃതര്‍ ന്യൂസ് ഏജന്‍സി ഭീകരര്‍ ഹാക്ക് ചെയ്തതാണെന്നു വ്യക്തമാക്കി. ഇതോടെ ഖത്തറിനെതിരേ സൗദി, യുഎഇ മാധ്യമങ്ങള്‍ ആക്രമണം കനപ്പിച്ചു. അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തര്‍ അനുകൂല മാധ്യമങ്ങള്‍ നിരോധിക്കപ്പെട്ടു. ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ റുഹാനിയുമായി ഖത്തര്‍ അമീര്‍ ടെലിഫോണില്‍ സംസാരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.
ഭീകരവാദികള്‍ക്കു പിന്തുണ നല്‍കി മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചതോടെ മേഖലയില്‍ ഒറ്റപ്പെട്ട തുരുത്തായി ഖത്തര്‍. സൗദിക്കു പുറമെ യുഎഇ, ബഹ്റൈന്‍, യെമന്‍, ലിബിയ, ഈജിപ്ത്, മാലെദ്വീപ് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്. അതേസമയം, ഖത്തറിനെതിരെ പട നയിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കു പ്രചോദനമായതു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അടുത്തിടെ സൗദി സന്ദര്‍ശിച്ച ട്രംപ്, ഭീകരതയ്ക്കെതിരെ ഒരുമിക്കാന്‍ മുസ്‍ലിം രാജ്യങ്ങളെ ആഹ്വാനം ചെയ്തിരുന്നു.

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു, മേഖലയില്‍ അസ്ഥിരതയുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഏഴു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത്. ദോഹയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച ഈ രാജ്യങ്ങള്‍ 48 മണിക്കൂറിനകം രാജ്യംവിടാന്‍ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇസ്‍ലാമിക് സ്റ്റേറ്റും (ഐഎസ്) അല്‍ ഖായിദയും മുസ്‍ലിം ബ്രദര്‍ഹുഡും അടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കു ഖത്തര്‍ സാമ്പത്തികസഹായം നല്‍കുന്നെന്നാണു വിമര്‍ശനം.
സൗദി അറേബ്യ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഖത്തറുമായുള്ള എല്ലാ ഗതാഗത ബന്ധവും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സൗദി അധികൃതരെ ഉദ്ധരിച്ച് എസ്പിഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറുമായുള്ള റോഡ്- ജല- വ്യോമ ഗതാഗതങ്ങളാണ് സൗദി അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ നടത്തിയ നിയമലംഘനങ്ങളെ തുടര്‍ന്നാണെന്നും വാര്‍ത്താ ഏജന്‍സി ആരോപിക്കുന്നു.

ഐസിസിനും അല്‍ഖ്വയ്ദയ്ക്കും പിന്തുണ നല്‍കുന്ന ഖത്തര്‍ സിനായിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നുവെന്നും അല്‍ അറേബ്യ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച യുഎഇ 48 മണിക്കൂറിനുള്ളില്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടി‍ട്ടുണ്ട്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് ഖത്തര്‍ സ്വീകരിക്കുന്നതെന്ന് സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു

അറബ് വസന്തം മുതല്‍ ആറുവര്‍ഷത്തോളം പുകഞ്ഞ അഗ്നിപര്‍വതമാണ് ഗള്‍ഫ് മേഖലയില്‍ ഖത്തറിനെതിരെ പൊട്ടിത്തെറിച്ചത്. 2011-ല്‍ മധ്യപൂര്‍വേഷ്യയില്‍ പല ഭരണകൂടങ്ങളെയും തകര്‍ത്തെറിഞ്ഞ അറബ് വസന്തത്തെ ഖത്തര്‍ പിന്തുണച്ചിരുന്നു. അന്നുമുതലേ സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള അറബ് അയല്‍വാസികള്‍ ഖത്തറുമായി ഉരസലിലുമായി. സൗദിയുടെ ബദ്ധവൈരികളായ ഇറാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഖത്തര്‍ തീരുമാനിച്ചതും വിദ്വേഷത്തിനിടയാക്കി. സൗദി-ഇറാന്‍ വിഷയത്തില്‍ സമദൂര നിലപാടാണു ഖത്തര്‍ സ്വീകരിച്ചിരുന്നത്. സൗദിയെ അനുകൂലിക്കുമ്പോഴും ഇറാനെ പൂര്‍ണമായി പിണക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു.

 

Top