ബക്കിങ്ഹാം കൊട്ടാരത്തില്‍ നടക്കാനിറങ്ങിയ എലിസബത്ത് രാജ്ഞി പോലീസുകാരന്റെ വെടിയേറ്റ് മരിക്കാതിരുന്നത് തലനാരിഴയ്ക്ക്

എലിസബത്ത് രാജഞി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഡെയ്‌ലി മെയ്ല്‍ പത്രമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പുലര്‍ച്ചെ മൂന്നിന് നടക്കാനിറങ്ങിയ എലിസബത്ത് രാജ്ഞി പൊലീസുകാരന്റെ വെടിയേറ്റ് മരിക്കാതിരുന്നത് തലനാരിഴയ്ക്കാണെന്നാണ് വ്യക്തമായിരിക്കുന്നത്. മൂന്നാഴ്ച നീണ്ട രോഗത്തിന് ശേഷം വീണ്ടും ജോലി തുടങ്ങിയ ബ്രിട്ടീഷ് രാജ്ഞിക്ക് ഉറക്കം വരാതിരുന്നപ്പോള്‍ സംഭവിച്ചത് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. തന്റെ തന്നെ ഗാര്‍ഡുമാരില്‍ ഒരാളുടെ വെടിയേറ്റ് രാജ്ഞി മരിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.

ബക്കിങ്ഹാം പാലസ് ഗ്രൗണ്ടിലൂടെ പുലര്‍ച്ചെ മൂന്ന് മണിക്ക് രാജ്ഞി നടക്കാനിറങ്ങിയപ്പോഴായിരുന്നു ആ അത്യാഹിതം സംഭവിച്ചത്. ഇരുട്ടത്ത് ഒരു രൂപം നടക്കുന്നത് കണ്ട് ഗാര്‍ഡ് അതിനെ ലക്ഷ്യം വച്ച് ഗാര്‍ഡ് നിറയൊഴിക്കുകയായിരുന്നു. ഇയാള്‍ ഇക്കാര്യം രാജ്ഞിയോട് തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.കൊട്ടാരത്തിലേക്ക് ഏതോ ആക്രമി നുഴഞ്ഞ് കയറുകയായിരുന്നുവെന്ന് തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നായിരുന്നു ഗാര്‍ഡ് വെടിവച്ചത്. ഈ വെടിയുണ്ട രാജ്ഞിയെ തൊട്ട് തൊട്ടില്ലെന്ന മട്ടില്‍ കടന്ന് പോവുകയും ചെയ്തു. ഉറക്കം വരാതിരുന്ന രാജ്ഞി അല്‍പം ശുദ്ധവായു ശ്വസിക്കാന്‍ വേണ്ടി ഇറങ്ങി നടക്കുകയാണെന്ന് അയാള്‍ക്ക് പിന്നീടാണ് മനസിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ അറിയാതെ വെടിവച്ചതാണെന്നും ക്ഷമിക്കണമെന്നും ഗാര്‍ഡ് കുറ്റസമ്മതം നടത്തിയിരുന്നു. ഇനി അടുത്ത തവണ ഇത്തരത്തില്‍ അസമയത്ത് നടക്കാനിറങ്ങുകയാണെങ്കില്‍ താന്‍ മുന്‍കൂട്ടി അറിയിക്കാമെന്നും അതു വഴി അബദ്ധം ആവര്‍ത്തിക്കാതിരിക്കാമെന്നും എലിസബത്ത് ഗാര്‍ഡിനോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. നീണ്ട നാളത്തെ കടുത്ത ജലദോഷത്തിന് ശേഷം ചൊവ്വാഴ്ചയായിരുന്നു രാജ്ഞി തന്റെ തന്റെ ഔദ്യോഗിക പരിപാടികളില്‍ വീണ്ടും സജീവമായത്. കടുത്ത ജലദോഷം കാരണം ക്രിസ്മസിനോടനുബന്ധിച്ചുള്ള ചര്‍ച്ച് സര്‍വീസുകളില്‍ നിന്ന് വരെ രാജ്ഞി വിട്ട് നിന്നിരുന്നു. ഇക്കാരണത്താല്‍ പുതുവത്സര ദിനത്തിലെ ചര്‍ച്ച് സര്‍വീസുകളിലും ഇവര്‍ക്ക് പങ്കെടുക്കാനായിരുന്നില്ല.

തുര്‍ക്കിയിലെ ഇസ്താംബുളില്‍ പുതുവല്‍സര ദിനത്തില്‍ നൈറ്റ് ക്ലബില്‍ ഭീകരര്‍ ആക്രമണം നടത്തി 39 പേരെ വധിച്ച സംഭവത്തില്‍ അവിടുത്തെ പ്രസിഡന്റിനുള്ള തന്റെ അനുശോചനം ചൊവ്വാഴ്ച രാജ്ഞി അയക്കുകയും ചെയ്തിരുന്നു. രാജ്ഞിക്കും ഭര്‍ത്താവിനും ക്രിസ്മസിനോടനുബന്ധിച്ച് കടുത്ത ജലദോഷം ബാധിച്ചതിനാല്‍ അവര്‍ നോര്‍ഫോക്ക് എസ്റ്റേറ്റിലേക്കുള്ള ട്രിപ്പ് വൈകിച്ചിരുന്നു. എന്നാല്‍ ഫിലിപ്പ് രാജകുമാരന്‍ ക്രിസ്മസ് ഡേ സര്‍വീസുകള്‍ക്ക് സെന്റ് മഗ്ദലന്‍സ് ചര്‍ച്ചിലേക്ക് പോയപ്പോള്‍ രാജ്ഞി അകത്തളത്തില്‍ തന്നെ കഴിച്ച് കൂട്ടുകയായിരുന്നു.

Top