കോട്ടയം: തേനും പാലുമൊഴുകുന്നുവെന്ന് പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി പലയിടങ്ങളിലും കുടിവെള്ളമില്ല…..പരാതി പറയുന്നത് വേറെ ആരോടുമല്ല 1970 കള്‍ മുതല്‍ പുതുപ്പള്ളിയിലെ കിരീടം വയ്ക്കാത്ത രാജാവായി വാഴുന്ന ഉമ്മന്‍ ചാണ്ടിയോട് അവിത്തെ പ്രജകള്‍ തന്നെയാണ്….. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലെ കുടുംബയോഗത്തിലാണ് ഇരുട്ടടി പോലെ ഉമ്മന്‍ ചാണ്ടിയ്ക്കുനേരെ ആ ചോദ്യമുയര്‍ന്നത്…..
നാട്ടുകാര്‍: സര്‍ 25 വര്‍ഷമായി കുടിവെള്ളമെന്ന സംഭവം ഇവിടെ കിട്ടുന്നില്ല സര്‍
ഉമ്മന്‍ ചാണ്ടി: ഏ..ഏ..
നാട്ടുകാര്‍ : 25 കൊല്ലമായി ഇവിടെ ഏറ്റവും കൂടുതല്‍ ജനവാസ കേന്ദ്രമായ രണ്ട് കോളനികളില്‍ കുടിവെള്ളമില്ല സര്‍
ഉമ്മന്‍ ചാണ്ടി: വീട്. കുഴപ്പമൊന്നും ഇല്ലല്ലോ.. വീട് വീട്…
സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലെ പാമ്പാടി പഞ്ചായത്തിലെ കാഞ്ഞിരക്കാട് സംഘടിപ്പിച്ച കുടുംബയോഗത്തിലാണ് കുടിവെള്ള പ്രശ്‌നം ഉന്നയിച്ച നാട്ടുകാരുടെ ചോദ്യത്തിനു മുന്നില്‍ ഉമ്മന്‍ ചാണ്ടി ഞെട്ടിയത്. ചോദ്യം പൂര്‍ത്തീകരിക്കും മുന്‍പേ വീടുണ്ടല്ലോ എന്ന മുഖ്യമന്ത്രിയുടെ മറുചോദ്യവുമുയര്‍ന്നു…
കുടുംബയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടോയെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. ചിലര്‍ മുഖ്യമന്ത്രിയോട് കൂടുതല്‍ ജാഗ്രത കാണിച്ചാല്‍ വിവാദങ്ങള്‍ ഒഴിവാക്കാമെന്നും എല്ലാവരെയും വിശ്വസിക്കരുതെന്നും ഉപദേശം നല്‍കുന്നതിനിടെയാണ് നാട്ടുകാരില്‍ നിന്ന് നിന്ന് പെട്ടന്ന് ചോദ്യമുയര്‍ന്നത്. ‘കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ കുടിവെള്ള മില്ല സര്‍… ഏറ്റവും കൂടുതല്‍ ജനവാസ പ്രദേശമായ രണ്ട് കോളനി… പരാതി തീരും മുന്നെ ഉമ്മന്‍ ചാണ്ടിയുടെ മറുപടി വന്നു.. വീട്..വീട് കുഴപ്പമൊന്നും ഇല്ലല്ലോ..
1970ല്‍ പുതുപ്പള്ളിയെ ആദ്യമായി ജയിച്ച ഉമ്മന്‍ചാണ്ടി പതിനൊന്നാം തവണയാണ് മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ 33,255 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.ഐ.എമ്മിലെ സുജ സൂസന്‍ ജോര്‍ജിനെ തോല്‍പ്പിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ ഇത്തവണ ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും പുതുമുഖവുമായ ജെയ്ക്ക് സി.തോമാസാണ്.