മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയ യുവതി ഖുർആൻ്റെ 5 കോപ്പി വിതരണം ചെയ്യണമെന്ന് കോടതി; വ്യത്യസ്തമായ കോടതി വിധി ചർച്ചയാകുന്നു

റാഞ്ചി: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിനെതിരെ നടപടി എടുക്കുമെന്ന് വാക്കാൽ മാത്രം പറഞ്ഞൊഴിയുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാ. എന്നാൽ ഇവിടെ വ്യത്യസ്തമായ ഒരു കോടതി വിധി ഉണ്ടായിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിലൂടെ മുസ്‍ലിം വിരുദ്ധ പരാമർശം പങ്കുവച്ചതിന് അറസ്റ്റിലായ യുവതിക്ക് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിക്കുന്നതിന് വച്ച ഉപാധിയാണ് ചർച്ചയാകുന്നത്. ഖുർആന്റെ 5 കോപ്പികൾ വാങ്ങി നഗരത്തിലെ സ്ഥാപനങ്ങൾക്കു നൽകണമെന്ന വ്യവസ്ഥയിലാണ് യുവതിക്ക് ജാമ്യം നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഗരത്തിലെ ഒരു കോളജിലെ വിദ്യാർഥിയായ റിച്ച ഭാരതി കഴിഞ്ഞ 12 നാണ് അൻജുമാൻ സമിതിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്.  പാവങ്ങൾക്കായി പ്രവർത്തിക്കുന്ന അൻജുമാൻ സമിതിക്ക് ഇതിൽ ഒരു കോപ്പി പൊലീസ് സാന്നിധ്യത്തിൽ കൈമാറണമെന്നും മജിസ്ട്രേട്ട് നിർദേശിച്ചു.

ബാക്കി കോപ്പികൾ മറ്റു 4 സ്ഥാപനങ്ങളുടെ ലൈബ്രറികൾക്കു നൽകിയ വിവരം രണ്ടാഴ്ചക്കുള്ളിൽ കോടതിയെ അറിയിക്കുകയും വേണമെന്നാണ് നിബന്ധന.

Top