ചട്ടവിരുദ്ധം; സുപ്രീംകോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ള സ്‌കൂള്‍ മാനേജരായി തുടര്‍ന്നു

PILLAI

കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ സ്‌കൂള്‍ മാനേജര്‍ പദവി ഹൈക്കോടതി റദ്ദാക്കി. പിള്ള ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോടതി വിധി വരാനിരിക്കെ വാളകം രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തീരുമാനത്തില്‍ നില്‍ക്കുകയായിരുന്നു പിള്ള.

ഇതിനിടയിലാണ് ഹൈക്കോടതി വിധി വന്നത്. അദ്ധ്യാപകന്‍ ആര്‍.കൃഷ്ണകുമാറിന്റെ ഭാര്യ കെ.ആര്‍ ഗീത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സ്‌കൂളിന്റെ മാനേജരായി തുടരാന്‍ അവകാശമില്ലെന്ന് ചൂണ്ടികാട്ടിയാണ് ഗീത ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഗീതയെ മൂന്ന് വര്‍ഷമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസാണ് പിള്ളയ്ക്ക് വിനയായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂളില്‍ ജോലി നേടിയത് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെ കഴിഞ്ഞ ജൂണ്‍ മാസം സ്‌കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒഡീഷയിലെ ഉത്കല്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബി.എഡ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കൃഷ്ണകുമാര്‍ 1992ല്‍ ജോലിയില്‍ പ്രവേശിച്ചത്. കൃഷ്ണകുമാര്‍ ഉത്കല്‍ സര്‍വകലാശാലയില്‍ റെഗുലര്‍ കോഴ്സ് നടത്തിയില്ലെന്നും കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു മാനേജ്മെന്റിന്റെ ആരോപണം. ഇതോടെയാണ് ഗീത നിയമനടപിട തുടരുന്നത്.

സംഭവം വിവാദമാകുകയും അദ്ധ്യാപകനോടുള്ള മാനേജ്മെന്റിന്റെ പ്രതികാരമാണ് സസ്പെന്‍ഷന് പിന്നിലെന്ന് ആരോപണം ഉയരുകയും ചെയ്തു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് കൃഷ്ണകുമാര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കുകയും, നിരവധി അദ്ധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡി.ഇ.ഒ രംഗരാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. കൃഷ്ണകുമാര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോടതി വിധി.

Top