തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വേദിയില്‍ നടന്‍ അലന്‍സിയര്‍ പറഞ്ഞ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. അലന്‍സിയറിന്റെ പരാമര്‍ശം പുരുഷാധിപത്യത്തിന്റെ പ്രതികരണമെന്ന് മന്ത്രി. പ്രതികരണം നിര്‍ഭാഗ്യകരമെന്ന് ആര്‍ ബിന്ദു പറഞ്ഞു. പുരുഷധിപത്യത്തിന്റെ ബഹുസ്പുരണമാണെന്നും പുരസ്‌കാര വേദിയില്‍ അങ്ങനെ ഒരു പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ അലന്‍സിയര്‍. ആ പ്രസ്താവന തെറ്റല്ലെന്നും പറഞ്ഞതില്‍ ലജ്ജ തോന്നുന്നില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര ശില്‍പത്തില്‍ എന്തുകൊണ്ടാണ് സ്ത്രീ വിരുദ്ധത കാണാത്തതെന്നും എന്തുകൊണ്ട് പുരുഷനെ സൃഷ്ടിച്ച് വെക്കാന്‍ പറ്റുന്നില്ലെന്നും അലന്‍സിയര്‍ ചോദിച്ചു.