നേര്‍ത്ത വസ്ത്രമണിഞ്ഞ് രാധിക ആപ്‌തെ; സെക്‌സി ലുക്കില്‍ അതീവസുന്ദരി; ചിത്രങ്ങള്‍ വൈറല്‍

 

ട്വിറ്ററില്‍ തരംഗമായി ബോളിവുഡ് നടി രാധികാ ആപ്‌തേയുടെ പുതിയ ഫോട്ടോ ഷൂട്ട്. ജിക്യു ഇന്ത്യക്കു വേണ്ടി നടത്തിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടാണ് വൈറലായത്. നിരവധി ബോളിവുഡ്, തമിഴ്, തെന്നിന്ത്യന്‍ സിനിമകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രാധിക, ലൈംഗികതയെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളിലൂടെ വിവാദ നായികയുമായി. പാഡ്മാന്‍ എന്ന സിനിമയാണ് രാധികയുടെ ഏറ്റവും പുതുതായി ഇറങ്ങാനുള്ള ചിത്രം. ഇതിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവില്‍ തെന്നിന്ത്യന്‍ നടനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയാണ് രാധിക വാര്‍ത്തകളില്‍ നിറഞ്ഞത്. ‘എന്നെ ഇപ്പോള്‍ പിന്തുടരുന്നത് ഒരു തെന്നിന്ത്യന്‍ നടനാണ്. പലപ്പോഴും അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്. എങ്കില്‍ അയാളുടെ ഇമേജിനെ അതു സാരമായി ബാധിക്കും. ഒരുദിവസം ഞാന്‍ തങ്ങിയിരുന്ന ഹോട്ടലില്‍ ഇയാള്‍ വന്നു. അതൊരു രാത്രിയായിരുന്നു. ഈ അപ്രതീക്ഷിതമായ കൂടിക്കാഴ്ചയില്‍ എനിക്ക് സന്തോഷം തോന്നി. ഒരു വലിയ നടന്‍ എന്ന നിലയ്ക്ക് ഞാന്‍ വളരെ മാന്യമായി സംസാരിച്ചു.  സിനിമയെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചുതുടങ്ങി. അയാള്‍ മദ്യപിച്ചിരുന്നതായി ഞാന്‍ മനസിലാക്കി തുടര്‍ന്ന് സംഭാഷണത്തിനിടയില്‍ എന്റെ ശരീരമാകെ അയാളുടെ കണ്ണുകള്‍ പരതുന്നുണ്ടായിരുന്നു. മാത്രമല്ല സംഭാഷണത്തില്‍ അശ്ലീലവാക്കുകളും വീണുതുടങ്ങി. രംഗം പന്തിയല്ലെന്ന് എനിക്കു മനസിലായി. എഴുന്നേറ്റ് പോകാന്‍ പറയാന്‍ എനിക്കു തോന്നിയില്ല. പകരം എനിക്ക് നല്ല ക്ഷീണമുണ്ടെന്നും രാവിലെ മുതല്‍ ഷൂട്ടിംഗ് സ്‌പോട്ടിലായിരുന്നുവെന്നും പറഞ്ഞു. എന്നിട്ടും അയാള്‍ പോകാനുള്ള ഒരുക്കത്തിലല്ലായിരുന്നു. ആ രാത്രി എന്റെ റൂമില്‍ കഴിയണമെന്ന ആഗ്രഹം അയാള്‍ വെളിപ്പെടുത്തുകയുണ്ടായി. സാധ്യമല്ലെന്നും പെട്ടെന്ന് റൂം വിട്ടു പോകണമെന്നും ഞാന്‍ ശഠിച്ചു. എനിക്കുവേണ്ടി ഒരുപാട് അവസരങ്ങള്‍ തരാന്‍ തനിക്ക് കഴിയുമെന്നൊക്കെയായിരുന്നു പിന്നീടുള്ള വാഗ്ദാനങ്ങള്‍. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഹോട്ടല്‍ അധികൃതരെ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ അയാള്‍ എണീറ്റ് പ്രതികാരഭാവത്തോടെ പറഞ്ഞു. ‘ഞാന്‍ വിചാരിച്ചാല്‍ ഈ ഫീല്‍ഡില്‍നിന്നും നിന്നെ ഔട്ടാക്കാന്‍ കഴിയും. ഓര്‍മ്മയിലിരിക്കട്ടെ.’ എന്നു പറഞ്ഞ് അയാള്‍ പുറത്തിറങ്ങുകയും ചെയ്‌തെന്നായിരുന്നു വെളിപ്പെടുത്തല്‍.

Top