കൊച്ചി: സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്‍ ടീം ഇനി ദിലീപിനൊപ്പം. ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി റാഫിമതിര നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വൈശാഖ് ഉദയകൃഷ്ണ ടീം ജനപ്രിയ നായകനായ ദിലീപിനെ നായകനാക്കിയൊരു ക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
2017 മധ്യത്തോടുകൂടി ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഫെസ്റ്റിവല്‍ റിലീസ് ചിത്രമായി തിയറ്ററില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇളയദളപതി വിജയ്യുടെ തമിഴ് ചിത്രമായ ഭൈരവ കേരളത്തിലെ ത്തിക്കുന്നതും ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി റാഫി മതിരയാണ്.
ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി പേരിടാത്ത ദിലീപ് ചിത്രം നിര്‍മ്മിക്കുന്നത് റാഫി മതിര, സംവിധാനം വൈശാഖ്, രചന ഉദയകൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍ സുജിത് ജെ. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍, പ്രൊജക്ട് ഡിസൈനര്‍ സജിത് കൃഷ്ണ, വിതരണം ബീബ ക്രിയേഷന്‍സ്, സായൂജ്യം സിനി റിലീസ്. മറ്റു താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരുടേയും കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.