കുവൈറ്റ് : അൽ മുല്ല എക്സ്ചേഞ്ച് റാഗ്‌നോസ് ക്രിക്കറ്റ് ടൂർണമെന്റ് അഞ്ചാമത് സീസൺ സമാപിച്ചു. കഴിഞ്ഞ 3 മാസങ്ങളിലായി നടന്ന ടൂർണമെന്റിൽ കുവൈറ്റിലെ 48 പ്രമുഖ ക്രിക്കറ്റ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ റെഡ് ആൻഡ് ബ്ലാക്കിനെ തകർത്ത് ഹണ്ടെർസ് കുവൈറ്റ് കിരീടം ചൂടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത റെഡ് ആൻഡ് ബ്ലാക്ക് 16 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഹണ്ടെർസ് കുവൈറ്റ് 1 ഓവറും 1 ബാളും ബാക്കി നിർത്തി 6 വിക്കറ്റിന് വിജയിച്ചു.
ഫൈനൽ മാൻ ഓഫ് ദി മാച്ച് ഹണ്ടെർസ് കുവൈറ്റ് താരം സുമേഷ് ഭഗവതിനെ തിരഞ്ഞെടുത്തു മിന്നുന്ന പ്രകടനം കാഴ്ചവെച്ച സുമേഷ് ഭഗവത് 62 റൺസ് എടുത്ത് വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു.
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ ചാമ്പ്യന്മാർക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും അൽമുല്ല എക്സ്ചേഞ്ച് മാനേജർ ബെയ്‌സൽ, മാത്യു എന്നിവരിൽ നിന്നും ക്യാപ്റ്റൻ സിബിൻ ബാബുവും റണ്ണേഴ്സിനുള്ള ക്യാഷ് പ്രൈസും ട്രോഫിയും ക്യാപ്റ്റൻ വൈശാഖ് രാജീവും ഏറ്റുവാങ്ങി.
ടൂർണമെന്റിലെ മികച്ച പത്ത് ബാറ്റ്‌സ്മാന്മാർക്കും ബൗളർസിനുമുള്ള അവാർഡുകൾ, പ്ലയെർ റാങ്കിങ് അവാർഡ്, മികച്ച ഫീൽഡർ, കൂടുതൽ സിക്സറുകൾ ഫോറുകൾ , ഫൈനൽ മാൻ ഓഫ് ദി മാച്ച്, എന്നീ സമ്മാനങ്ങൾ യഥാക്രമം സ്റ്റിബിൻ, രഞ്ജിത്, പ്രവീൺ, രജീഷ് ലാൽ, ഷാഫി, ഷഫീഖ്, നൗഫൽ, താഹ, താജു, സോജൻ, ജിജോ, എന്നിവർ നൽകി. റാഗ്‌നോസ് മാനേജർ മൻസൂർ അലി , രക്ഷാധികാരി ജോസ് , പ്രസിഡന്റ് ഷഫീർ തേളപ്പുറത് ചെയർമാൻ മുനീർ പി.സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.