സ്വപ്ന ഫൈനലിലേക്കു കളമൊരുക്കിയ റാഷിദ് ഖാനു നേര്‍ക്കു ഷാംപെയ്ന്‍ നീട്ടി: ഹൈദരാബാദ് ടീമംഗങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ നിരസിക്കല്‍!

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ടാം ക്വാളിഫെയറില്‍ തോല്‍പ്പിച്ചായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തിയത്. ചെന്നൈയായിരുന്നു ഫൈനലില്‍ ഹൈദരാബാദിനെ കാത്തിരുന്നത്.

കൊല്‍ക്കത്തയ്‌ക്കെതിരെ വിജയം നേടുമ്പോള്‍ കൗമാര താരം റാഷിദ് ഖാന്‍ ആയിരുന്നു വിജയശില്‍പ്പി. 10 ബോളില്‍ 34 റണ്‍സ് അടിച്ചുകൂട്ടുകയും 3 വിക്കറ്റ് നേടുകയും ചെയ്തു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

175 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 161 റണ്‍സ് എടുക്കാനേ ആയുള്ളൂ. ഓപ്പണറായെത്തിയ വൃദ്ധിമാന്‍ സാഹ (27 പന്തില്‍ 35), ശിഖര്‍ ധവാന്‍ (24 പന്തില്‍ 34) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. ഇരുവരും പുറത്തായശേഷം തകര്‍ച്ച നേരിട്ട ഹൈദരാബാദിനെ അവസാന ഓവറുകളില്‍ 10 പന്തില്‍ രണ്ടു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 34 റണ്‍സെടുത്ത റാഷിദ് ഖാന്റെ പ്രകടനമാണ് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

മല്‍സരത്തിന് പിന്നാലെ ഹൈദരാബാദ് താരങ്ങള്‍ ആഘോഷത്തിലേക്കാണ് കടന്നത്. കേക്ക് മുറിച്ചും ഷാംപെയ്ന്‍ ഒഴുക്കിയും ആഘോഷം ഗംഭീരമാക്കി. എന്നാല്‍ തനിക്ക് നേരെ നീട്ടിയ ഷാംപെയ്ന്‍ റാഷിദ് ഖാന്‍ നിരസിച്ച വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മദ്യം ഇസ്‌ലാമില്‍ നിഷിദ്ധമായത് കൊണ്ടാണ് അദ്ദേഹം മദ്യം നിരസിച്ചത്, കൂടാതെ റമദാന്‍ മാസമായതു കൊണ്ടും. അദ്ദേഹം ഞെട്ടലോടെയാണ് മദ്യം നിരസിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മതവിശ്വാസത്തെ ബഹുമാനത്തോടെയാണ് റാഷിദ് കാണുന്നതെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

അഫ്ഗാനു വേണ്ടി 2 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് റാഷിദ് ഖാന്‍ കളത്തിലിറങ്ങുന്നത്.അയര്‍ലന്‍ഡിനെതിരെ ഒരു ടി ട്വിന്റി മല്‍സരത്തില്‍ വെറും 3 റണ്‍സ് വഴങ്ങി 5 വിക്കറ്റ് നേടിയതോടെ ലോകത്തെ ഏതൊരു ടി ട്വിന്റി മാര്‍ക്കറ്റിലും പൊന്നും വിലക്ക് വിറ്റു പോവുന്ന പ്ലേയറായി മാറി റാഷിദ് ഖാന്‍.നാലു കോടി എന്ന കൂറ്റന്‍ തുകയ്ക്ക് റാഷിദ് ഖാനെ കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റാഞ്ചി, അങ്ങനെ ഐപിഎല്‍ കളിക്കുന്ന ആദ്യ അഫ്ഗാന്‍ കളിക്കാരനുമായി മാറി റാഷിദ് ഖാന്‍. ഈ സീസണില്‍ റാഷിദ് ഖാന്റെ വില ഇരട്ടിയലധികമായുയര്‍ന്നു, 9 കോടി രൂപക്കാണു സണ്‍റൈസേഴ്‌സിനായി ഈ കൊല്ലം റാഷിദ് കളത്തിലിറങ്ങിയത്. ഇന്ന് ലോകത്തെ ഏകദേശം എല്ലാ പ്രമുഖ ടി ട്വിന്റി ടൂര്‍ണമെന്റുകളിലും റാഷിദ് ഖാന്‍ കളിക്കുന്നുണ്ട്

Top