കൊച്ചി: ശബരിമലയില്‍ തൊഴാനെത്തിയ രഹന ഫാത്തിമയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. രഹന ഫാത്തിമയുടെ പനമ്പള്ളി നഗറിലെ വീടാണ് ആക്രമിക്കപ്പെട്ടത്. കേസില്‍ ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ് പി.എം. ബിജുവിനെ (47) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയുടെ കമ്പനി ക്വാട്ടേഴ്‌സാണ് ആക്രമിക്കപ്പെട്ടത്.
കേസിലെ മറ്റൊരു പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ അജീഷ് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പിടികൂടാനാകുമെന്നാണ് വിവരം. ശബരിമല സത്രീ പ്രവേശനവുമാി ബന്ധപ്പെട്ട് അക്രമം നടത്തിയ എല്ലാപേരെയും കുടുക്കുക്കാനാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം. പ്രതികള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തും. കര്‍ശന നടപടിക്കാണ് സര്‍ക്കാര്‍ മുതിരുന്നത്. ആക്രമിക്കപ്പെട്ട മറ്റു സ്ത്രീകളുടെ കേസുകളും സര്‍ക്കരിന് മുന്നിലുണ്ട്.
കഴിഞ്ഞ 19 ന് രാവിലെയാണ് രഹ്ന പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് പോകുന്ന വിവരങ്ങള്‍ പുറത്തായത്. ഇതിന് തൊട്ടുപിന്നാലെ ഇവരുടെ വീടാക്രമിച്ചു. ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്ത് വരെ സ്‌കൂട്ടറില്‍ എത്തിയ ബിജുവും സംഘവും നടന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഹെല്‍മെറ്റ് ധരിച്ച ഇവര്‍ ജനല്‍ചില്ലുകളും വീടിന് പുറത്തുണ്ടായിരുന്ന ഉപകരണങ്ങളും എറിഞ്ഞു തകര്‍ത്തു. ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.