രാഹുൽദ്രാവിഡ് ഇന്ത്യൻ കോച്ചായേക്കും; ചർച്ചകൾ ആരംഭിക്കുന്നു

സ്‌പോട്‌സ് ലേഖകൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രാഹുൽ ദ്രാവിഡിനെ നിയമിക്കുമെന്ന് സൂചനകൾ. പരിശീലക സ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികൾ ദ്രാവിഡിനെ കണ്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ, സൗരവ് ഗാംഗുലി, വിവിഎസ്. ലക്ഷമൺ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015ൽ ഏകദിന ലോകകപ്പിനു ശേഷം പരിശീലകനായ ഡങ്കൻ ഫൽച്ചർ സ്ഥാനമൊഴിഞ്ഞതോടെ കോച്ചിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുൻ ഇന്ത്യൻ താരമായ രവി ശാസ്ത്രിയാണ് ഇപ്പോൾ ടീമിനെ നയിക്കുന്നത്. ശാസ്ത്രിയുടെ കാലാവധി ഇത്തവണത്തെ ടി20 ലോകകപ്പോടെ അവസാനിച്ചിരുന്നു. ശാസ്ത്രിയുടെ പേരും പരിഗണനയിലുണ്ടെങ്കിലും ദ്രാവിഡിനാവും മുൻഗണന.

രാഹുൽ ദ്രാവിഡ് ഇപ്പോൾ 19വയസ്സിനു താഴെയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൽസിന്റെ ഉപദേശകനുമാണ് . അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ.

Top