![](https://dailyindianherald.com/wp-content/uploads/2016/04/rsm.jpg)
ക്രൈം ഡെസ്ക്
കൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡിൽ കഴിയുന്ന രാഹുൽ പശുപാലൻ പൊലീസിനെതിരെ കോടതിയെ സമീപിക്കുന്നു. തന്റെയും ഭാര്യ രശ്മിയുടെയും നഗ്നചിത്രങ്ങൾ പൊലീസ് പ്രചരിപ്പിച്ചെന്നു കാട്ടിയാണ് ഇവർ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ രശ്മിയുടെ ലാപ്ടോപ്പിലെയും മൊബൈൽ ഫോണിലെയും ചിത്രങ്ങൾ പൊലീസ് ചോർത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകൻ മുഖേന രാഹുൽ ഹൈക്കോടതിയെ സമീപിക്കുകയാണ്.
രശ്മിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത് കേസിനെ ബാധിക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ് രാഹുൽ ഇപ്പോൾ പൊലീസിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. രശ്മിയുടെ അശ്ളീല ദൃശ്യങ്ങൾ അടങ്ങിയ നൂറിലേറെ ഫോട്ടോയും, അൻപതോളം വീഡിയോയുമാണ് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നിൽ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരാണെന്ന ആരോപണമാണ് ഇപ്പോൾ രാഹുൽ ഉന്നയിക്കുന്നത്.
തന്റെ ഭാര്യയുടെ ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടത് കേസിനെ സാരമായി ബാധിക്കുമെന്നും, ഇതിനു പിന്നിൽ പൊലീസിന്റെ ഗൂഡാലോചനയാണെന്നുമാണ് രാഹുലിന്റെ വാദം. കേസ് അന്വേഷിച്ച ഉന്നത ഉദ്യോഗസ്ഥർ അടക്കം നൂറിലേറെ പൊലീസുകാരെ പ്രതിയാക്കിയാണ് ഇപ്പോൾ രാഹുൽ പരാതി നൽകിയിരിക്കുന്നത്.