നരേന്ദ്ര മോദിയും ബിജെപി സര്‍ക്കാരും കര്‍ഷക വിരോധികള്‍ രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ കടം എഴുതി തള്ളേണ്ടത് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ കടമയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാര്‍ തന്നെ കര്‍ഷക വിരോധികളാണ്. രാജ്യത്തെ ധനികരുടെ കടം എഴുതി തള്ളുന്ന മോദി കര്‍ഷകരുടെ കടം എഴുതി തള്ളാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. കര്‍ഷകരോടെ ഒരു ബഹുമാനവുമില്ലാതെയാണ് മോദി പെരുമാറന്നതെന്നും രാഹുല്‍ പറഞ്ഞു.

വരള്‍ച്ചാ ദുരിതത്തിന് ആശ്വാസം തേടി ഡല്‍ഹി ജന്തര്‍ മന്ദറില്‍ ധര്‍ണയിരിക്കുന്ന തമിഴ്നാട്ടില്‍നിന്നുള്ള കര്‍ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരള്‍ച്ച മൂലം പ്രതിസന്ധിയിലായ കര്‍ഷകരുടെയും കുടുംബങ്ങളുടെയും ദുരിതം സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. എന്താണ് ഈ വിവേചനത്തിനു കാരണമെന്നു മനസിലാകുന്നില്ല. രാജ്യത്തെ കെട്ടിപ്പടുക്കാന്‍ നിര്‍ണായക പങ്കു വഹിക്കുന്ന കര്‍ഷകരെ അവഗണിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Top