സൈനികന്‍റെ ആത്മഹത്യ: കേന്ദ്രസര്‍ക്കാര്‍ മാപ്പുപറയണം -രാഹുല്‍

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയെ രണ്ടു തവണ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യ ചെയ്ത വിമുക്ത സൈനികന്‍റെ കുടുംബത്തെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദുഃഖത്തിലായ ഒരു കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോകുന്നവരെ തടയുകയല്ല ചെയ്യേണ്ടത്. ആശ്വസിപ്പിക്കാന്‍ പോകുന്നത് തെറ്റാണോ എന്നും രാഹുല്‍ ചോദിച്ചു.

സൈനികന്‍റെ കുടുംബവുമായി സംസാരിക്കാന്‍ രണ്ട് മിനിട്ടാണ് ആവശ്യപ്പെട്ടത്. എന്നാല്‍, തന്നോട് സംസാരിക്കാന്‍ എത്തിയ കുടുംബത്തെ മര്‍ദിക്കുകയും വലിച്ചിഴച്ച് കൊണ്ടു പോവുകയുമാണ് പൊലീസ് ചെയ്തത്. വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാപ്പുപറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ തവണയും പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസ് നടപടിയെ ന്യായീകരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തി. ഡല്‍ഹി പൊലീസ് അവരുടെ ജോലി ചെയ്തെന്നാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചത്.

Top